മഴ കളിച്ചു മുടക്കിയത് മൂന്ന് മൽസരങ്ങൾ; നെഞ്ചിടിപ്പ് കൂട്ടി കാലാവസ്ഥ

rain-matches
SHARE

ലോകകപ്പിന് മഴ കനത്ത ഭീഷണി സൃഷ്ടിക്കുന്നു. മൂന്ന് മല്‍സരങ്ങളാണ് മഴകാരണം ഉപേക്ഷിച്ചത്. പല ടീമുകളുടേയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ് കാലാവസ്ഥാ പ്രവചനം. 

ആകെ മൊത്തം മഴയാണ് ഇവിടെ കേരളത്തിലും പിന്നെ കാതങ്ങളകലെയുള്ള ഇംഗ്ലണ്ടിലും. വേനല്‍ മാറി മഴയെത്തിയതിന്റെ ത്രില്ലിലാണ് നമ്മളെങ്കില്‍ ഇംഗ്ലണ്ടുകാര്‍ക്കും ക്രിക്കറ്റ് ടീമുകള്‍ക്കും മഴയത്ര രസിച്ചിട്ടില്ല. ലോകകപ്പില്  മഴകാരണം ഉപേക്ഷിക്കുന്ന മൂന്നാംമല്‍സരമാണ് ശ്രീലങ്ക– ബംഗ്ലദേശ് കളി. 

ഏറ്റവും തിരിച്ചടി ലങ്കയ്ക്ക് തന്നെ. രണ്ട് മല്‍സരമാണ് മഴയില്‍ ഒലിച്ചുപോയത്. ജൂണ്‍ ഏഴിന് പാക്കിസ്ഥാനെതിരായ മല്‍സരമായിരുന്നു ആദ്യത്തേത്. ഇന്നലെ ദക്ഷിണാഫ്രിക്ക–വെസറ്റ് ഇന്‍ഡീസ് മല്‍സരവും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആരാധകരുെട െനഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തകളാണ് ഇംഗ്ലണ്ടില്‍ നിന്ന് വരുന്നത്. 

പ്രത്യേകിച്ചും ഇന്ത്യന്‍ ആരാധകരുടെ.ട്രെന്റ്ബ്രിഡ്ജില്‍  വ്യാഴാഴ്ച നടക്കാനരിക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരവും മല ഭീഷണഃിയിലാണ്. മല്‍സര ദിവസം ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ലെന്നാണ് സൂചന. നോട്ടിങ്ഹാമില്‍ ഈ ആഴ്ച മുഴുവനും യെല്ലോ അലേര്‍ട്ട് നല്‍യിട്ടുണ്ട്. ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഇന്ത്യ–പാക് മല്‍സരത്തിനും മഴവെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കടുത്ത മല്‍സരക്രമമായതിനാല്‍ പ്രവചനാതീതമായ കാലാവസ്ഥയുമായതിനാല്‍ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവയ്ക്കാനാകില്ല. അതിനാല്‍ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ റണ്‍റേറ്റ് നിര്‍ണായകമാകുമെന്ന് ഉറപ്പ്. 

MORE IN SPORTS
SHOW MORE
Loading...
Loading...