പരുക്കില്ലാതെ പുറത്താക്കി; തിരിച്ചെടുത്തില്ലെങ്കിൽ ക്രിക്കറ്റ് ഉപേക്ഷിക്കും: മുഹമ്മദ് ഷെഹ്‌സാദ്

mohammed-shehzad
SHARE

ലോകകപ്പില്‍ നിന്ന് പരുക്കേറ്റ് പുറത്തായതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്‌സാദ്. തന്റെ പരുക്ക് സാരമുള്ളതായിരുന്നില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് തനിക്കെതിരെ പ്രവര്‍ത്തിക്കുയായിരുന്നെന്നും ഷെഹ്‌സാദ് പറഞ്ഞു. ടീമിലെടുത്തില്ലെങ്കില്‍ ക്രിക്കറ്റ് ഉപേക്ഷിക്കുമെന്നും ഷഹ്സാദ് മുന്നറിയിപ്പ് നല്‍കി .

പാക്കിസ്ഥാനെതിരായ സന്നാഹമല്‍സരത്തില്‍ കാല്‍മുട്ടിന് പരുക്കേറ്റതിനെത്തുടര്‍ന്ന് ഷെഹ്‌സാദ് ലോകകപ്പില്‍ നിന്ന് പുറത്താകുകയായിരുന്നെന്നാണ് ബോര്‍ഡ് പറഞ്ഞത്. എന്നാല്‍ ഇത് തള്ളികൊണ്ട് ഷെഹ്‌സാദ് തന്നെ രംഗത്ത് വരുകയായിരുന്നു. എന്ത് കൊണ്ടാണ് തന്നെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കിയത് എന്നറിയില്ല. തനിക്ക് ശാരീരികക്ഷമത ഉണ്ടായിരുന്നു. ബോര്‍ഡിലെ ചില അംഗങ്ങള്‍ തനിക്കെതിരെ കരുക്കള്‍ നീക്കിയതാണ്. ക്യാപ്റ്റനും ഡോക്ടര്‍ക്കും മാനേജര്‍ക്കും മാത്രമാണ് തന്നെ ഒഴിവാക്കാന്‍ പോകുകയാണെന്ന കാര്യം അറിയുന്നുണ്ടായിരുന്നത്. കോച്ച് പോലും പിന്നീടാണ് ഇക്കാര്യമറിഞ്ഞത്. 

പാക്കിസ്ഥാനെതിരായ മല്‍സരശേഷം കാല്‍ മുട്ടിനുണ്ടായ പ്രശ്നം ഭേദമായെന്നും അതിന് ശേഷമാണ് താന്‍ ലോകകപ്പില്‍ കളിച്ചതെന്നുമാണ് ഷെഹ്‌സാദ് പറഞ്ഞത്. ഷെഹ്‌സാദിന്റെ ആരോപണം അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ അസദുളള ഖാന്‍ തള്ളി. ഐസിസിക്ക് കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് ഒരുകളിക്കാരനെ മാറ്റുക. ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ടീമില്‍ നിന്ന് പുറത്തായതിലുള്ള വിഷമം കൊണ്ടാണ് ഷെഹ്‌സാദ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും ഖാന്‍ പറഞ്ഞു

MORE IN SPORTS
SHOW MORE
Loading...
Loading...