ഒരോവറിൽ ആറും സിക്സ്; ക്രീസിലെ 'ആറാം തമ്പുരാൻ'; ആ ഇതിഹാസ ഓവര്‍

yuvraj-six-10-06
SHARE

ഒരോവറിലെ ആറ് പന്തിൽ ആറും സിക്സർ. 'യുവരാജ് സിങ്ങ്' യുഗത്തിലെ മറക്കാനാകാത്ത അധ്യായം. യുവിയെ ഓർക്കുമ്പോൾ ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും മനസ്സിലേക്കോടി എത്തുന്നതും ആ 'ഇതിഹാസ' ഓവർ തന്നെ. 

2007ലെ ട്വന്റി–20 ലോകകപ്പ്. സൂപ്പർ സിക്സ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയുടെ നിർണായക മത്സരം. ആദ്യമത്സരത്തിൽ ന്യൂസിലാന്‍ഡിനോട് തോറ്റ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഉണ്ടായിരുന്നത് 'ഡു ഓർ ഡൈ' സാഹചര്യം. വീരേന്ദർ സെഹ്‍വാഗും ഗൗതം ഗംഭീറും ചേർന്ന് ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകി. പിന്നാലെയെത്തിയ റോബിൻ ഉത്തപ്പ ആറ് റൺസെടുത്ത് മടങ്ങി. പിന്നീട് ധോണി–യുവരാജ് സിങ് കൂട്ടുകെട്ട്. 

അവസാന ഓവറിൽ സ്റ്റുവർട്ട് ബോർഡിനെതിരെ യുവരാജിന്റെ മാന്ത്രിക പ്രകടനം. കമന്റേറ്റർമാരെയും കാണികളെയും അമ്പരപ്പിച്ച് ആറ് പന്തും ആറടിച്ച് യുവരാജ് തിളങ്ങി. ആറ് സിക്സർ അടക്കം 12 പന്തിൽ 50 കടന്ന യുവരാജ് 16 പന്തിൽ 58 റണ്‍സ് അടിച്ചുകൂട്ടി. 

ഈ മൽസരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഓപ്പണർമാരായ ഗംഭീർ (41 പന്തുകളിൽ 58 റൺസ്), സേവാഗ് (52 പന്തുകളിൽ 68 റൺസ്) എന്നിവരുടെയും യുവരാജിന്റെയും( 16 പന്തുകളിൽ 58 റൺസ്) മികവിൽ 218 റൺസടിച്ചു. അവസാന നിമിഷം വരെ സ്‌കോറിങ് നിരക്കിൽ ഇംഗ്ലണ്ട് ഇന്ത്യയെക്കാൾ മുന്നിൽ നിന്നെങ്കിലും 19-ാം ഓവറിൽ യുവരാജ് നേടിയ പ്രകടനം ആവർത്തിക്കാൻ ഇംഗ്ലണ്ട് താരങ്ങൾക്ക് ആയില്ല. 20 ഓവർ അവസാനിച്ചപ്പോൾ ആറു വിക്കറ്റിന് 200 റൺസ് എടുക്കാനേ അവർക്കായുള്ളു. 18 റൺസിന്റെ തോൽവി. യുവരാജ് സിങ് മാൻ ഓഫ് ദ് മാച്ചായി.

നാറ്റ്‌വെസ്റ്റ് ട്രോഫി, 2007ലെ ട്വന്റി–20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നീ വിജയങ്ങളിൽ ഇന്ത്യയുടെ നട്ടെല്ലായതും യുവരാജ് തന്നെ. 

MORE IN SPORTS
SHOW MORE
Loading...
Loading...