മറക്കില്ല യുവീ, ആ ആറ് സിക്സറുകൾ; അന്നത്തെ മധുരപ്രതികാരം; വിഡിയോ

yuvraj-six-sixes
SHARE

യുവ്‍രാജ് സിങ്ങ് എന്ന പോരാളി പാഡഴിക്കുമ്പോൾ ഓർക്കാൻ പലതുമുണ്ട് ക്രിക്കറ്റ് ലോകത്തിനും ആരാധകർക്കും. കൊണ്ടും കൊടുത്തും പലകുറി യുവി കളംനിറഞ്ഞിട്ടുണ്ട്. അടിച്ചുപറത്തിയ ബോളുകളെക്കുറിച്ചോർത്താൻ ഇന്നും രോമാഞ്ചം കൊള്ളിക്കും അന്നത്തെ ആ ആറു സിക്സറുകള്‍.

ആ സിക്സർ വേട്ട

എതിരാളികൾ ഇംഗ്ലണ്ട് ആയിരുന്നു. ബോളെറിഞ്ഞത് സ്റ്റ്യുവാർട്ട് ബ്രോഡ്. ഒന്നിനു പിറകേ ഒന്നായി യുവ്‌രാജ് അടിച്ചുപറത്തിയത് ആറു സിക്സറുകൾ. 12 പന്തിൽ 50 കടന്ന യുവരാജ് മൊത്തം ഏഴു സിക്‌സറും മൂന്നു ബൗണ്ടറിയുമായി അടക്കം 16 പന്തിൽ 58 റൺസാണ് അടിച്ചെടുത്തത്. 

ക്രീസിലെ ആ പ്രതികാരകഥ

ആറു സിക്സറുകൾക്കു പിന്നിൽ ഒരു പ്രതികാരകഥ കൂടിയുണ്ട്. അടുപ്പിച്ച് രണ്ടു ബൗണ്ടറി വഴങ്ങിയ ആൻഡ്രൂ ഫ്ലിന്റോഫ് ക്രീസിൽ വന്നു നടത്തിയ കമന്റുകൾ തനിക്കു ശരിക്കും കൊണ്ടെന്നു യുവരാജ് പിന്നീടു പറഞ്ഞിട്ടുണ്ട്. കണക്കിനു തിരിച്ചു കൊടുക്കണമെന്ന് അപ്പോഴേ മനസ്സിൽ കുറിക്കുകയും ചെയ്‌തു. ''അത്തരം കമന്റുകൾ അറിയാതെതന്നെ നമ്മളെ ഒന്നു ചാർജ് ചെയ്യും. തിരിച്ചുകൊടുക്കാൻ മനസ്സും കൈയും തരിക്കും'', എന്നാണ് യുവി അന്ന് പറഞ്ഞത്. 

ഇതു പെട്ടെന്നുണ്ടായ പ്രകോപനം. മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.  ഇംഗ്ലണ്ടിൽ നടന്ന ഏകദിന പരമ്പരയിൽ ഒരോവറിൽ അഞ്ചു തവണ സിക്‌സർ പായിച്ച മസ്‌കരാനസിനോടുള്ള പകയായിരുന്നു അത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...