വിക്കറ്റ് മഴ പെയ്യിക്കാൻ കുക്കുബുറ; അടിമുടി മാറ്റത്തോടെ പുതിയ പന്ത്

kukkubura-new
SHARE

ലോകകപ്പില്‍ വിക്കറ്റ് മഴ പെയ്യുന്നതിന് പിച്ചു മാത്രമല്ല കാരണം. പന്തിന്റെ പ്രത്യേകത കൂടി ബോളര്‍മാരെ വിക്കറ്റ് വീഴ്ത്താന്‍ സഹായിക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ നിന്ന് അടിമുടി മാറിയാണ് ഇക്കുറി കുക്കുബുറ പന്തെത്തിയത്.

ക്രിക്കറ്റ് ബാറ്റ്സ്മന്‍സ് ഗെയിം ആയതോടെ ബോളര്‍മാര്‍  ശരിക്കും വലഞ്ഞിരുന്നു. അടുത്ത കാലത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളും ബോളര്‍മാര്‍ക്ക് തിരിച്ചടിയായി. അതിനിടെ അവര്‍ക്ക് ലഭിച്ച കച്ചിത്തുരുമ്പാണ് പുത്തന്‍ കുക്കുബുറ പന്തുകള്‍.

നല്ല സ്വിങ് ലഭിക്കുന്ന തരത്തിലുള്ള പന്തുകളാണ് ഇക്കുറി ലോകകപ്പിനെത്തിയത്. പന്തിന്റെ തിളക്കത്തില്‍ വരെ വ്യത്യാസമുണ്ട്. ഇത് ഇന്നിങ്സിന്റെ തുടക്കത്തില്‍ ബോളര്‍മാരെ സഹായിക്കും. ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമാണ് ഇത്തവണത്തെ പന്തുകള്‍. ഈ ലോകകപ്പില്‍ ബോളര്‍മാരെല്ലാം ഡബിള്‍ ഹാപ്പിയാണ്. 

ഡേ–നൈറ്റ് ടെസ്റ്റിന് ഉപയോഗിക്കുന്ന പിങ്ക് ബോളുമായി ഇതിന് സാമ്യമുണ്ടെന്നാണ് ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട് പറഞ്ഞത്. സാധാരണ വൈറ്റ് ബോളുകളുടെ ക്വാര്‍ട്ടര്‍ സീം കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഇവയുടെ ക്വാര്‍ട്ടര്‍ സീം കാണാനാകില്ല.  ബോളിങ്ങിനെ അനുകൂലിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ കുക്കുബുറയുടെ പ്രത്യകതകള്‍ കൂടി ചേരുമ്പോള്‍ വിക്കറ്റിന്റെ പെരുമഴ തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് ബോളര്‍മാര്‍. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...