കലി അടങ്ങിയില്ല; ബാറ്റെടുത്ത് ആഞ്ഞുവീശി; ജനൽചില്ല് തകർത്ത് ഫിഞ്ച്; വിഡിയോ

finch-angry
SHARE

കലി അടക്കാനായില്ല ഡ്രെസിങ് റൂമിന്റെ ജനൽചില്ല് തകർത്ത് ഫിഞ്ച്. ഇന്ത്യക്കെതിരെ മികച്ച ഫോമിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായാണ് ഓസീസ് ക്യാപ്റ്റൻ അരോൺ ഫിഞ്ച് റൺ ഔട്ട് ആകുന്നത്. 

35 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സുമായി ഫിഞ്ച് നിലയുറപ്പിച്ചിരുന്നു. 14-ാമത്തെ ഓവറിൽ വാർണർ അടിച്ച ഷോട്ടിൽ ഡബിൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഫിഞ്ച് റൺ ഔട്ട് ആകുന്നത്. പന്ത് പിടിച്ചെടുത്ത് ഹാർദിക് പാണ്ഡ്യ സ്റ്റമ്പ് ഇളക്കി. 

തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ റൺ ഔട്ട്. ഗ്രൗണ്ടിൽ ശാന്തനായി കണ്ടെങ്കിലും ഡ്രസിങ്ങ് റൂമിലെത്തിയ ഫിഞ്ച് ബാറ്റുകൊണ്ട് ജനാലയുടെ ചില്ല് ഉടയ്ക്കുകയായിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...