ബംഗ്ലദേശിനെ തകർത്തു; ഇംഗ്ലണ്ടിന് കൂറ്റൻ ജയം

england-won008
SHARE

ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലദേശിനെ  106 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ടിന് രണ്ടാം വിജയം  . 387 റണ്‍സിന്റെ കൂറ്റന്‍  വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 280ന് പുറത്തായി .  ജേസന്‍ റോയിയുടെ സെഞ്ചുറി ഇംഗ്ലീഷ് വിജയത്തിന് അടിത്തറയൊരുക്കിയപ്പോള്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ സെഞ്ചുറി പാഴായി . 121 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനെ ബെന്‍ സ്റ്റോക്സ് പുറത്താക്കി .   രണ്ടുറണ്‍സെടുത്ത സൗമ്യ സര്‍ക്കാരിെന ജോഫ്ര ആര്‍ച്ചര്‍ മടക്കി  .44 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിം മാത്രമാണ് ഷാക്കിബിന് പിന്തുണനല്‍കിയത് . 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജേസന്‍ റോയിയുടെ സെഞ്ചുറി മികവിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. ജേസന്‍ റോയി  153 റണ്‍സെടുത്ത്  പുറത്തായി.  92 പന്തില്‍ നിന്നാണ് റോയ് സെഞ്ചുറി നേടിയത് .  ജോണി ബെയര്‍സ്റ്റോ 51 റണ്‍സും ജോസ് ബട്‍ലര്‍ 64  റണ്‍സുമെടുത്ത് മടങ്ങി . തുടര്‍ച്ചയായി ഏഴുമല്‍സരങ്ങളില്‍ മൂന്നൂറിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് 

MORE IN SPORTS
SHOW MORE
Loading...
Loading...