മഴ കളിമുടക്കി; റൂമില്‍ ക്രിക്കറ്റ് കളിച്ച് കമന്റേറ്റര്‍മാര്‍ ; വിഡിയോ

vasim-akram3
SHARE

ക്രിക്കറ്റ് മല്‍സരം മഴമുടക്കിയാല്‍ കമന്റേറ്റര്‍മാര്‍ എന്തുചെയ്യും. സംശയത്തിന് ഉത്തരം കണ്ടെത്തിയത്  മുന്‍ പാക്കിസ്ഥാന്‍ താരം വസിം അക്രത്തിന്റെ ഭാര്യ  ഷനീറ അക്രമാണ് .

പാക്കിസ്ഥാന്‍ ശ്രീലങ്ക മല്‍സരദിവസം . മഴ കാരണം ഒരോവര്‍ പോലും എറിയാന്‍ കഴിയാത്ത മണിക്കൂറുകള്‍ . മുന്‍  പാക്കിസ്ഥാന്‍ താരവും കമന്റേറ്ററുമായ വസിം അക്രത്തിനെ ഭാര്യ ഷനീറ അക്രം ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലാണ് തിരിച്ചുവിളിക്കാം എന്നായിരുന്നു മറുപടി.  തിരക്കെന്തായിരുന്നു എന്ന്  പിന്നീട് ലോകകപ്പ് ട്വിറ്റര്‍ പേജിലൂടെയാണ് ഷനീറ മനസിലാക്കിയത് . അക്രം സഹകമന്റേറ്റര്‍മാര്‍ക്കൊപ്പം കമന്ററി റൂമില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു.  

സംഗക്കാരയും ഗ്രയാം സ്മിത്തും അക്രത്തിനൊപ്പമുണ്ട് . സ്മിത്തിന്റെ വിക്കറ്റെടുക്കാന്‍ പ്രയാസമാണെന്ന് ട്വീറ്റോടെയാണ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് പേജില്‍ വിഡിയോ പോസ്റ്റ് ചെയ്തത് . 

MORE IN SPORTS
SHOW MORE
Loading...
Loading...