ഇന്ത്യൻ ടീമിന് സച്ചിന്റെ മുന്നറിയിപ്പ്; ഓസീസ് ബൗളർമാരെ സൂക്ഷിക്കണം

sachin
SHARE

ഓസ്ട്രേലിയയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഓസീസ് ബോളര്‍മാരെ സൂക്ഷിക്കണമെന്നാണ് സച്ചിന്‍റെ ഉപദേശം. വിന്‍ഡീസിനെതിരെ വന്‍ തകര്‍ച്ചയില്‍ നിന്ന് ടീം മികച്ച ടോട്ടലിലേക്ക് എത്തിയതും വമ്പന്‍ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയതും ഓസീസ് കരുത്തിന്‍റെ വിജയമായാണ് സച്ചിന്‍ ചൂണ്ടിക്കാട്ടുന്നത്. 

 ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ഉജ്വല ജയത്തോടെ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ഇന്ത്യന്‍ ടീം. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ മികവ് പുലര്‍ത്താന്‍ ഇന്ത്യയ്ക്കായി. എന്നാല്‍ ഓസ്ട്രേലിയയെ സൂക്ഷിക്കണമെന്നാണ് സച്ചിന്‍ പറയുന്നത്. ഓവലിലെ ബൗണ്‍സുള്ള പിച്ചില്‍ ഓസീസ് ബോളര്‍മാര്‍ അപകടകാരികളായേക്കും. ടീമെന്ന നിലയില്‍ ഓസ്്ട്രേലിയ കാണിക്കുന്ന ഒത്തിണക്കം പേടിക്കണമെന്നുമാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ വാക്കുകള്‍. വിന്‍ഡീസിനെതിരെ തകര്‍ച്ചയില്‍ നിന്ന് ടീം മികച്ച ടോട്ടലിലേക്ക് എത്തിയതും വമ്പന്‍ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയതുമാണ് സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്ാല്‍ കോഹ്‌ലിക്കും സംഘത്തിനും ഈ വെല്ലുവിളി മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സച്ചിന്‍ പറഞ്ഞു. ഞായറാഴ്ട വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ–ഓസ്ട്രേലിയ മല്‍സരം

MORE IN SPORTS
SHOW MORE
Loading...
Loading...