ഇതാണ് ഇന്ത്യയുടെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റ്

nets
SHARE

ക്രീസില്‍ മികച്ച രീതിയില്‍ ബാറ്റുചെയ്യണമെങ്കില്‍ നെറ്റ്സില്‍ നന്നായി പന്തെറിഞ്ഞു കൊടുക്കണം ബാറ്റ്സ്മാന്. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനത്തിന് കാരണം എന്തെന്നു ചോദിച്ചാല്‍ ഉത്തരം രാഘവ് എന്നായിരിക്കും. 

ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ ഇന്ത്യന്‍ നിര അടിച്ചുപറത്തുന്നത് കണ്ട് ആരാധകരെല്ലാം വണ്ടറടിച്ചുകാണുമെന്ന് ഉറപ്പ്. ഇങ്ങനെ എതിരാളികളെ അടിച്ചു പറത്തണമെങ്കില്‍ നെറ്റ്സില്‍ നന്നായി പരിശീലിക്കണം.  അതിന് നന്നായി പന്തെറിഞ്ഞ് കൊടുക്കുകയും വേണം. ഇന്ത്യയുടെ പ്രകടനത്തിന് പിന്നിലെ അണ്‍സങ് ഹീറോ ആരെന്ന് വെളപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

രാഘവ്. ഇന്ത്യയുടെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റ്. ബാറ്റ്സ്മാന്‍മാരുടെ പ്രകടനം മെച്ചപ്പെടുന്നതില്‍ രാഘവിന് വലിയ പങ്കുണ്ട്. ശിഖര്‍ ധവാന്റെ വാക്കുകള്‍ തന്നെ ഇതിന് സാക്ഷ്യം. മറ്റുടീമുകള്‍ വരെ ടിപ്സ് ചോദിച്ച് രാഘവിനടുത്ത് എത്താറുണ്ടത്രേ. എന്തായാലും ടീം ഇന്ത്യയുടെ അടുത്ത വെടിക്കെട്ടിന് കാത്തിരിക്കുകയാണ് ആരാധകര്‍.

MORE IN SPORTS
SHOW MORE