ആശങ്ക വേണ്ട; ഇന്ത്യ–വിൻഡീസ് കളിയുടെ വേദി മാറ്റില്ല: ക്രിക്കറ്റ് അസോസിയേഷന്‍

Karyavattom-Cricket-stadium-cove
SHARE

ഇന്ത്യ–വെസ്റ്റിന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് മല്‍സരത്തിന്റെ വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റില്ലെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍. കാര്യവട്ടം സ്പോര്‍ട്്സ് ഹബ്  സ്റ്റേഡിയം നടത്തിപ്പില്‍ നിന്ന് 

ഐ.എല്‍.ആന്‍ഡ്. എഫ്.എസ് പിന്മാറുന്ന പശ്ചാത്തലത്തിലാണ് മല്‍സരത്തിന്റെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നത്. പുതിയ കമ്പനി വന്നാലും കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള കരാര്‍ തുടരുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് ഡി.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ചുകളും ഒൗട്ട്ഫീല്‍ഡും പരിപാലിക്കുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. വര്‍ഷം നാല്‍പ്പത്തുലക്ഷത്തിലേറെരൂപ ചെലവിടുന്നു. ഈയിടെ ഇന്ത്യ എ–ഇംഗ്ലണ്ട് ലയണ്‍സ് പരമ്പരയ്ക്ക് ശേഷം ഒാഗസ്റ്റില്‍ ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മില്‍ പരമ്പരയുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടുപിച്ചുകള്‍കൂടി നിര്‍മിച്ചുവരികയുമാണ്. ഡിസംബര്‍ എട്ടിനാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ട്വന്റി 20 മല്‍സരം. വേദിമാറില്ലെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍.

സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരായ ഐ.എല്‍.ആന്‍ഡ്.എഫ്.എസ്. ചുമതല കൈമാറാന്‍ രാജ്യാന്തര ടെന്‍ഡര്‍ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് ക്രിക്കറ്റ് മല്‍സരം അനിശ്ചിതത്വത്തിലായത്. സാമ്പത്തിക ബിഡ് സമര്‍പ്പിക്കാന്‍ ഈമാസം 30 വരെ സമയം നീട്ടിയിട്ടുണ്ട്. പുതയ ചുമതലക്കാര്‍ വന്നാലും സംസ്ഥാന സര്‍ക്കാരുമായും കെ.സി.എയുമായും ഉള്ള കരാര്‍ റദ്ദാകില്ലെന്നാണ് കരുതുന്നത്. എട്ടിന് ചേരുന്ന കെ.സി.എ യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.

MORE IN SPORTS
SHOW MORE