യുവതിയും നെയ്മറും തമ്മിൽ അടിപിടി; താരത്തിന്റ കരണത്തടിച്ച് പരാതിക്കാരി; വിഡിയോ പുറത്ത്

neymer-video
SHARE

ബ്രസീലിയിൻ ഫുട്ബോൾ സൂപ്പർതാരം നെയ്മറിനെതിരെ ബലാൽസംഗ ആരോപണം ഉന്നയിച്ച യുവതിയും നെയ്മറും ഹോട്ടൽ മുറിയിൽ ഒരുമിച്ചു കഴിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്. മോഡലായ യുവതി നെയ്മറിനെ മർദിക്കുന്ന ദൃശ്യങ്ങളാണിത്. കട്ടിലിൽ കിടക്കുന്ന നെയ്മറിനെ യുവതി മർദിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.

നാജില ട്രി‍ൻഡാഡെ എന്ന 26–കാരിയാണ് നെയ്മർ ബലാൽസംഗം ചെയ്തു എന്ന പരാതിയുമായി രംഗത്തെത്തിയിരുന്നത്. ആരോപണം നിഷേധിക്കുകയും യുവതിയുമായി നടത്തിയ സ്വകാര്യ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ നെയ്മർ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരി നെയ്മറിനെ മർദിക്കുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്.

വിഡിയോയിൽ തന്നെ അടിക്കരുത് എന്ന് അപേക്ഷിക്കുന്ന നെയ്മറിന്റെ ശബ്ദം കേൾക്കാം. അപ്പോൾ 'നീയല്ലേ എന്നെ അടിക്കാൻ പോകുന്നത്. നീ ഇനി എന്നെ തല്ലുമോ' എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. വീണ്ടും നെയ്മറെ മർദിച്ച ഇവർ എന്തോ വലിച്ചെറിയുന്നതും കാണാം.നീ ഇന്നലെ എന്നെ ഉപദ്രവിച്ചില്ലേ; എന്നെ ഒറ്റക്കാക്കി കടന്നുകളഞ്ഞില്ലേ എന്നും ഇവർ ചോദിക്കുന്നുണ്ട്.

യുവതിയുടെ നിർദേശപ്രകാരമാണ് ഈ വിഡിയോ ഷൂട്ട് ചെയ്തത് എന്നാണ് അവരുടെ അഭിഭാഷകൻ പറയുന്നത്.നെയ്മർ തന്നെ ഉപദ്രവിച്ചതിന് എന്തെങ്കിലും തെളിവ് വേണം എന്നതുകൊണ്ടാണ് വിഡിയോ എടുത്തത്. എന്നാൽ നെയ്മറിനെ യുവതി മനപൂർവം പ്രകോപിപ്പിച്ചതാണെന്നും ഇതിന് വേണ്ടി ഒരുക്കിയ നാടകമാണ് വിഡിയോ എന്നും നെയ്മറിന്റെ പിതാവ് കുറ്റപ്പെടുത്തി. 

ലൈംഗികാരോപണത്തിൽ നെയ്മറിനെതിരെ പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. നെയ്മർ പാരീസിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തെന്നാണ് യുവതി ആരോപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയം വഴിയാണ് ഇവർ നെയ്മറുമായി അടുത്തതെന്നും പറഞ്ഞിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.