പാക്കിസ്ഥാനെ അഭിനന്ദിച്ച് സാനിയയുടെ ട്വീറ്റ്; രോഷവുമായി ആരാധകർ

sania-mirza-tweet
SHARE

ക്രിക്കറ്റ് ആവേശം വാനോളം ഉയരുമ്പോൾ സമൂഹമാധ്യമങ്ങളിലും ചർച്ചകളും പോരാട്ടങ്ങളും സജീവമാണ്. ഇപ്പോഴിതാ ട്വിറ്ററിലൂടെ വിമർശകരുടെ ചൂടറിയുകയാണ് സാനിയ മിർസ. പാക്കിസ്ഥാനെ പ്രശംസിച്ച് രംഗത്തെത്തിയതിനാണ് സാനിയയെ ആരാധകർ വിമർശിക്കുന്നത്. സന്നാഹ മത്സരം അടക്കം 11 തുടര്‍ തോല്‍വികള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഒരു ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ 14 റണ്‍സിന് തോല്‍പിച്ചായിരുന്നു പാക്കിസ്ഥാന്റെ വിജയം. 

ജയത്തിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് സാനിയ മിര്‍സ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് ഇന്ത്യൻ ആരാധകർക്ക് അത്ര രസിച്ചില്ല. ട്വിറ്റടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സാനിയയെ വിമര്‍ശിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. പാക്കിസ്ഥാന്‍ വിജയിച്ച മത്സരത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ നിര്‍ണായകമായ വിക്കറ്റ് മാലിക് നേടിയിരുന്നു. എന്നാല്‍ എട്ട് റണ്‍സ് മാത്രമെടുത്ത മാലിക്കിന് ബാറ്റിംഗില്‍ തിളങ്ങാനായില്ല.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.