ലോകകപ്പിനായി ആരാധകരുടെ കാത്തിരിപ്പ്; ടിക്കറ്റിനായി നെട്ടോട്ടം

england
SHARE

കളി തുടങ്ങുന്നതിനു മുൻപു തന്നെ മരണക്കളി തുടങ്ങിക്കഴിഞ്ഞ മട്ടാണ് ലണ്ടനിലെ കെന്നിങ്ടൻ ഓവൽ സ്റ്റേഡിയത്തിന്. ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിന്റെ വേദിയായ ഇവിടെ ക്രിക്കറ്റ് പ്രേമികളുടെ തിരക്കാണ്.

നാട്ടുകാരായ ഇംഗ്ലിഷുകാർ മുതൽ ലോകക്രിക്കറ്റിലെ കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാനിൽനിന്നുള്ള ആരാധകർ വരെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനു വേണ്ടി ഓടി നടക്കുകയാണ്. ഈ വരുന്ന വ്യാഴാഴ്ച ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിനു തുടക്കമാവുക. പക്ഷേ,അതിനു മുൻപു തന്നെ ഇംഗ്ലണ്ടും വെയിൽസും ക്രിക്കറ്റ് ജ്വരത്തിന്റെ പിടിയിലമർന്നു കഴിഞ്ഞു.ഓരോ മത്സരവേദിയിലേക്കും ആരാധകർ ഇരമ്പിയെത്തുമെന്നുറപ്പ്. കളികൾ കൂടി ഗംഭീരമായാൽ പിന്നെ ഒന്നര മാസം ആഘോഷം തന്നെ. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.