വിവാഹത്തോടെ നായകനായി മെച്ചപ്പെട്ടു; ആ താരത്തെ ടീമിലെടുക്കണം; മനസ്സ് തുറന്ന് കോ‍ഹ്‍ലി

virat-anushka
SHARE

വിവാഹ ശേഷം തന്റെ ജീവിതത്തിലും കരിയറിലും വന്ന മാറ്റത്തെക്കുറിച്ച് പല തവണ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി മനസ്സ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വീണ്ടും ഇക്കാര്യം തുറന്നു പറയുകയാണ് താരം. അനുഷ്ക ശർമയുമായുള്ള വിവാഹത്തിന് ശേഷമാണ് ക്രിക്കറ്റ് ടീമിന്റെ നേതൃത്വം താൻ ഭംഗിയായി നിർവഹിക്കാൻ തുടങ്ങിയത് എന്നാണ് വിരാട് വ്യക്തമാക്കുന്നത്.

'വിവാഹ ശേഷം ഞാൻ കൂടുതൽ ഉത്തരവാദിത്തമുള്ളയാളായി മാറി. അത് എന്റെ നായകസ്ഥാനം മെച്ചപ്പെടുത്താനും സഹായിച്ചു. നായകനായും നല്ലൊരു മനുഷ്യനായും നല്ലൊരു കളിക്കാരനുമൊക്കെയായി ഞാൻ മാറിയത് വിവാഹശേഷമാണ്'. വിവാഹത്തിന് മുന്‍പും ശേഷവുമുള്ള നായകസ്ഥാനത്തേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കോഹ്‍ലിയുടെ ഈ മറുപടി.

ഇപ്പോഴത്തെ ലോകകപ്പിൽ കളിക്കളത്തിൽ നിന്നും വിട്ട ഒരു താരത്തെ ടീമിലേക്ക് തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് ആരാകും എന്ന ചോദ്യത്തിന് വിരാട് നൽകിയ ഉത്തരം ഓസ്ട്രേലിയൻ താരം ഷെയ്ൻ വോൺ എന്നായിരുന്നു. അദ്ദേഹത്തിന്റെ ബൗളിങ് തനിക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്. തന്നെ അൽഭുതപ്പെടുത്തിയിട്ടുണ്ടെന്നും വിരാട് പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായി കോഹ്‍ലി നയിക്കുന്ന ആദ്യത്തെ ലോകകപ്പാണ് വരാൻ പോകുന്നത്. 1983നും 2011നും ശേഷം മൂന്നാം കിരീടത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

MORE IN SPORTS
SHOW MORE