‘പാണ്ഡ്യ സെൽഫി ഭ്രാന്തൻ, ധവാൻ മോശം റൂമേറ്റ്, നന്നായി പാടും’

rohit-interview
SHARE

ക്രിക്കറ്റ് താരങ്ങളുടെ കളത്തിനു പുറത്തെ രീതികൾ അറിയാൻ ആരാധകർക്കു എപ്പോഴും കൗതുകമാണ്. ഇന്ത്യൻ താരങ്ങളുടെ രീതികളും ഹോബികളും വെളിപ്പെടുത്തുന്ന രോഹിത് ശർമയുടെ അഭിമുഖം ചിരിയോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഐസിസിയ്ക്കു നൽകിയ ഇന്റർവ്യൂവിൽ ആണ് രോഹിത് സഹതാരങ്ങളെക്കുറിച്ച് വാചാലനായത്.

ഇന്ത്യൻ ടീമിലെ സെൽഫി ഭ്രാന്തൻ ഹാർദിക് പാണ്ഡെയാണെന്ന് രോഹിത് പറയുന്നു. എന്നാൽ ഡാൻസ് ബോറാണ്. കോഹ്‌ലിയ്ക്കു എപ്പോഴും മസിൽ പെരുപ്പിക്കുന്നതിലാണ് ശ്രദ്ധ. മണിക്കൂറുകളോളം ജിംനേഷ്യത്തിൽ ചിലവഴിക്കാൻ ഒരു മടിയുമില്ല. ശിഖർ ധവാൻ നന്നായി പാടും. എന്നാൽ ഏറ്റവും മോശം റൂംമേറ്റ് ധവാനാണ്. കുൽദീപ് യാദവും പാണ്ഡ്യയും കൂടുതൽ സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിലാണ്. കോഫി ദൗർബല്യമായ താരം വേറാരുമല്ല, താൻ തന്നെയെന്നും രോഹിത് പറയുന്നു.

MORE IN SPORTS
SHOW MORE