മരംമുറിയിലെ കേമനാര്? ടിംബർ സ്പോർട്സ് ചാംപ്യൻഷിപ്പിൽ അറിയാം

timber-sports
SHARE

ടിംബര്‍ സ്പോര്‍ട്സ് എന്നു കേട്ടിട്ടുണ്ടോ? മരംമുറിയിലെ കേമനെ കണ്ടെത്താനുള്ള മല്‍സരമാണ്. വെറും കൗതുകമല്‍സരമല്ലിത്. ലോകമ്പൊടുമുള്ള മിടുക്കര്‍ മാറ്റുരക്കുന്ന ദേശീയചാംപ്യന്‍ഷിപ്പാണ് വര്‍ഷം തോറും നടക്കുന്നത്. 

കൗതുകവും വാശിയും നിറഞ്ഞ കായികമല്‍സരമാണ് ടിംബര്‍ സ്പോര്‍ട്സ്. വര്‍ഷം തോറും സ്വീഡനിലാണ് രാജ്യാന്തര ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. വെട്ടിയൊതുക്കി മല്‍സരത്തിന് മരത്തടികള്‍ തയ്യാറാക്കുന്നു. പിന്നീട് മല്‍സരവേദിയിലേക്ക് എത്തിക്കും. 

മൂര്‍ച്ചയേറിയ അറക്കവാളും മഴുവുമായി മല്‍സരാര്‍ഥികള്‍ തയ്യാര്‍. പച്ചക്കറിയരിയുന്ന ലാഘവത്തോടെയാണ് മരംമുറി .മരംമുറിയുടെ വ്യത്യസ്ത ഘട്ടങ്ങള്‍ കടന്നാണ് വിജയിയെ കണ്ടെത്തുന്നത്. അമേരിക്കയുടെ മാറ്റ് കോഗറാണ് ഈക്കുറി ചാപ്യനായത്.  1985ലാണ് ടിംബര്‍ സ്പോര്‍ട്സ് ആരംഭിക്കുന്നത്. രാജ്യാന്തര ബ്രാന്‍ഡുകള്‍ സ്പോണ്‍സര്‍മാരാകുന്ന  ചാംപ്യന്‍ഷിപ്പിന് ആസ്വാദകരും ഏറെയാണ് .

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.