ഇത്തവണ ഇന്ത്യയെ മുട്ടു കുത്തിക്കും; വാക്പോരിനു തുടക്കമിട്ട് പാക്കിസ്ഥാൻ

haq-kohli
SHARE

ഇന്ത്യാ–പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം ആരാധകർക്ക് എന്നും ഒരു ഹരമാണ്. അത് ലോകകപ്പിലാകുമ്പോൾ ആവേശം ഇരട്ടിക്കും. ഇത്തവണ ലോകകപ്പിൽ ഇന്ത്യയെ മുട്ടുകുത്തിക്കുമെന്നു മുൻ പാക് താരവും മുഖ്യ സെലക്ടറുമായ ഇൻസമാം ഉൾ ഹഖ് പറഞ്ഞു. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഇതുവരെ പാക്കിസ്ഥാന് ജയിക്കാനായിട്ടില്ല. അതിൽ ആരാധകർക്കു കടുത്ത നിരാശയുണ്ട്. എന്നാൽ ഇത്തവണ പാക്കിസ്ഥാൻ ചരിത്രമെഴുതും. ആ നിമിഷത്തിനായി പാക്കിസ്ഥാൻ കാത്തിരിക്കുകയാണെന്നും ഹഖ് പറഞ്ഞു. ജൂൺ പതിനാറിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ–പാക് പോരാട്ടം. ലോകകപ്പിൽ ഇരുരാജ്യങ്ങളും ആറു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറു തവണയും ഇന്ത്യയ്ക്കായിരുന്നു ജയം. 

MORE IN SPORTS
SHOW MORE