എന്റെ മകൾ ദുആ പോരാളി; കാൻസർ ബാധിച്ച് മരണം; ആസിഫ് അലിയുടെ കണ്ണീർ കുറിപ്പ്

asif-twitter-post
SHARE

‘ദുആ ഫാത്തിമ–എന്റെ മകൾ’ വേർപാടിന്റെ കണ്ണീരാണ് ഇൗ തലക്കെട്ടിന് താഴെ പാക്ക് ക്രിക്കറ്റ് താരം ആസിഫ് അലി ട്വിറ്ററിൽ പങ്കുവച്ചത്. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആസിഫിന്റെ മകൾ ദിവസങ്ങൾക്ക് മുൻപാണ് മരിച്ചത്. മകളുടെ അന്ത്യ കർമ്മങ്ങൾക്കു ശേഷം ലോകകപ്പ് മത്സരങ്ങൾക്കായി തിരികെ പാക്ക് ടീമിനൊപ്പം ചേർന്ന ആസിഫ് കുറിപ്പിലൂടെയാണ് മകളെ കുറിച്ചുള്ള ഒാർമകൾ പങ്കുവച്ചത്.

‘നമ്മളെല്ലാം ദൈവത്തിന്റെ ഭാഗമാണ്. ഒരിക്കൽ അവിടേക്ക് തന്നെ മടങ്ങേണ്ടവരാണ്. ഏറെ സങ്കടം നിറഞ്ഞ സമയത്ത് ഞങ്ങൾക്കൊപ്പം നിന്ന് എനിക്കും കുടുംബത്തിനും പിന്തുണ തന്ന എല്ലാവർക്കും നന്ദി. എന്റെ മകളെ ചികിൽസിച്ച് ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് സ്പ്പോർട്ടിങ് സ്റ്റാഫുകൾക്കും നന്ദി. എന്റെ കുഞ്ഞിന് അളവറ്റ സ്നേഹവും കരുതലും പ്രാർത്ഥനയും നൽകിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, യുഎസ് എംബസി, യുഎസ് കോൺസുലേറ്റ് ജനറൽ, പാക്കിസ്ഥാൻ എംബസി, റോച്ചസ്റ്ററിലെ മായോ ക്ലിനിക്ക്, മിന്നസോട്ടയിലെ പാക്കിസ്ഥാനി സമൂഹം, മാധ്യമ സുഹൃത്തുക്കൾ, എന്റെ കുടുംബം, ആരാധകർ എല്ലാവർക്കും നന്ദി. ദുആ ഫാത്തിമയെ ഒരു പോരാളിയായാണ് ഞാൻ കാണുന്നത്. അവളായിരുന്നു എന്റെ ശക്തിയും പ്രചോദനവും. അവളുടെ ഓർമ്മകൾ എന്നോടൊപ്പം എന്നും ഉണ്ടാകും. ഒരിക്കൽ കൂടി എന്റെ രാജകുമാരിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു’ ആസിഫ് കുറിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആസിഫ് അലിയുടെ രണ്ട് വയസ്സുള്ള മകൾ ദുഅ ഫാത്തിമ കാൻസർ ബാധിച്ച് മരണപ്പെട്ടത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.