‘ഇവിടെ മഴ എന്നെ സ്വീകരിച്ചു’; കേരളത്തിൽ മഴ കണ്ട് സച്ചിന്റെ കാർ യാത്ര; വിഡിയോ

sachin-rain-kerala
SHARE

‘ഇവിടെ പുതുമഴ പെയ്യുകയാണ്. എന്നെ സ്വീകരിക്കുകയാണ്..കേരളം..ദൈവത്തിന്റെ സ്വന്തം രാജ്യം.’ കേരളത്തിലെത്തിയ സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞ വാക്കുകളാണിത്. മഴ കണ്ട് കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ആരാധകർക്കായി അദ്ദേഹം പങ്കുവച്ചു. കേരളത്തിലേക്ക് വന്ന തന്നെ മഴയാണ് സ്വീകരിക്കുന്നതെന്ന് സച്ചിൻ അഭിമാനത്തോടെയാണ് വിഡിയോയിൽ പറയുന്നത്. പുതുമഴ പെയ്യുകയാണെന്നും മണ്ണിന്റെ മണം തനിക്ക് ഏറെ ഇഷ്ടമാണെന്നും സച്ചിന്‍ പറയുന്നുണ്ട്.

സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ന് വൈകീട്ടാണ് സച്ചിന്‍ കൊച്ചിയില്‍ എത്തിയത്. ഐഎസ്എല്ലില്‍ നേരത്തെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളിലൊരാളായിരുന്ന സച്ചിന്‍ പലപ്പോലും കൊച്ചിയില്‍ എത്താറുണ്ടായിരുന്നു. 

MORE IN SPORTS
SHOW MORE