ഇംഗ്ളണ്ടിൽ റൺസ് വേട്ട നടത്തുക ഈ ഇന്ത്യൻ താരം; കാരണങ്ങളിതാ

world-cup-trophy
SHARE

ലോകകപ്പ് ക്രിക്കറ്റ് പടിവാതിക്കലെത്തിക്കഴിഞ്ഞു. ഇന്ത്യൻ പ്രതീക്ഷകൾ പതിവു പോലെ വാനോളം. പ്രതിഭാസമ്പന്നരായ താരങ്ങളുടെ നിര തന്നെ കാരണം. എം.എസ്. ധോണി, കോഹ്‌ലി, രോഹിത് ശർമ...ലിസ്റ്റിൽ നിരവധി പേരുകളുണ്ട്. 

എന്നാൽ ഇംഗ്ളണ്ടിൽ തിളങ്ങുക ഇവരാരുമല്ലെന്നു ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പകരം മറ്റൊരു താരത്തിനാണ് മികച്ച പ്രകടനം നടത്താനുള്ള സാധ്യത നൽകുന്നത്. അത് മറ്റാരുമല്ല, ശിഖർ ധവാൻ തന്നെ. കാരണങ്ങളുണ്ട്. കണക്കുകൾ പരിശോധിച്ചാൽ ഇംഗ്ളണ്ടിലും വെയിൽസിലും മികച്ച റെക്കോർഡുള്ള താരം ധവാനാണ്. മികച്ച ശരാശരിയും സ്ട്രൈക്ക് റേറ്റും ഈ ബാറ്റ്സ്മാനാണ്. ശരാശരി 65.07 ഉം സ്ട്രൈക്ക് റേറ്റ് 101.04 ഉം ആണ്. 

ഇംഗ്ളണ്ടിലും വെയിൽസിലും 2013 ൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ അഞ്ചു കളികളിൽ നിന്നായി 363 റൺസാണ് താരം അടിച്ചു കൂട്ടിയത്. ടൂർണമെന്റിലെ താരവും ടോപ് സ്കോററും ആയിരുന്നു ശിഖർ ധവാൻ. ഇന്ത്യയായിരുന്നു അന്ന് ചാംപ്യൻമാരായത്. 

പിന്നീട് 2017 ലും ധവാൻ ഫോം തുടർന്നു. അഞ്ചു കളികളിൽ നിന്നായി 338 റൺസെടുത്തു. 2015 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്കോററും ധവാനായിരുന്നു എന്നു മറക്കരുത്.  വിദേശപിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ധവാനു സാധിക്കുന്നു എന്നു മനസിലാക്കാൻ ഈ കണക്കുകൾ തന്നെ ധാരാളം. ഈ കണക്കുകൾ ധവാനും ഇന്ത്യൻ ടീമിനും തുണയാകട്ടെ. കാത്തിരിക്കാം... ഈ ബാറ്റിന്റെ ഗർജനത്തിനായി

MORE IN SPORTS
SHOW MORE