അന്ന് സ്പോണ്‍സര്‍മാര്‍ക്കനുസരിച്ച് ട്രോഫിയും മാറി; ഇന്ന് ഐസിസിക്ക് സ്വന്തം ട്രോഫി

icc-world-cup-trophy
SHARE

44 വര്‍ഷത്തിനിടയ്ക്ക് ക്രിക്കറ്റ് മാത്രമല്ല, ലോകകപ്പ് ട്രോഫിയും ഏറെ മാറി. 1999–ലാണ് ഐസിസി സ്വന്തമായി ട്രോഫിയുണ്ടാക്കിയത്. ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുടെ വിശേഷങ്ങളിലേക്ക്.

ലോകകപ്പിന് മാത്രമല്ല ലോകകപ്പ് ട്രോഫിക്കും ഒട്ടേറെ കഥകള്‍ പറയാനുണ്ട്. 1999 വരെ സ്പോണ്‍സര്‍മാര്‍ക്കനുസരിച്ച് ട്രോഫിയുടെ രൂപവും മാറി. 1975 –ലെ ആദ്യഎഡിഷന്‍ തൊട്ട് മൂന്നാം എഡിഷന്‍ വരെ പ്രുഡന്‍ഷ്യല്‍ കപ്പായിരുന്നു. ഇംഗ്ലണ്ട് ആസ്ഥാനമായ പ്രുഡഷ്യലെന്ന കമ്പനിയായിരുന്നു സ്പോണ്‍സര്‍. അവസാനമായി ആ കിരീടം ഏറ്റുവാങ്ങിയത് 1983–ല്‍ ഇന്ത്യയായിരുന്നു. 

1987–ല്‍ റിലയന്‍സ് കപ്പില്‍ അലന്‍ ബോര്‍ഡറും സംഘവും സ്വര്‍ണ നിറമുള്ള ട്രോഫി സ്വന്തമാക്കി. 1992–ലെ ട്രോഫി ക്രിസ്റ്റല്‍ കൊണ്ട് നിര്‍മിച്ചതായിരുന്നു. മെറ്റല്‍ കൊണ്ടല്ലാെത നിര്‍മിച്ച ഏകട്രോഫിയും ഇതാണ്. ഇമ്രാന്‍ ഖാനും സംഘവുമാണ് അന്നാട്രോഫി സ്വന്തമാക്കിയത്. 96–ലെ സ്പോണ്‍സര്‍മാരായ വില്‍സിന്റെ ട്രോഫി ഏറെ കൗതകമുയര്‍ത്തി. 

1999–ലാണ് ഐസിസി ലോകകപ്പ് ട്രോഫി പുറത്തിറക്കിയത്. സ്വര്‍ണവും വെളളിയും കൊണ്ട് നിര്‍മിച്ച ഈ ട്രോഫി സ്റ്റംപിന്റേയും ബെയിലിന്റേയും രൂപത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പതിനൊന്ന് കിലോ ഭാരവും 60 സെന്റീ മീറ്റര്‍ ഉയരവുമുള്ള കിരീടമാണ് ഇന്ന ്ചാംപ്യന്‍മാര്‍ക്ക് നല്‍കുന്നത്. 

MORE IN SPORTS
SHOW MORE