ലോകകപ്പ് കളിക്കാം, പക്ഷെ ധോണി കൂടി വിചാരിക്കണം: ഡിവില്ലിയേഴ്സ്

abd-dhoni
SHARE

ബോളർമാരുടെ ഉറക്കം കെടുത്തുന്ന ദക്ഷിണാഫ്രിക്കൻ താരമാണ് എ.ബി ഡിവില്ലിയേഴ്സ്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചായിരുന്നു താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
എബിഡിയുടെ വിടവാങ്ങൽ ഉൾക്കൊള്ളാൻ ഇപ്പോഴും ആരാധകർക്കു സാധിച്ചിട്ടില്ല.

തീരുമാനം മാറ്റണമെന്നും ലോകകപ്പിൽ കളിക്കണമെന്നും ആരാധകർ നിരന്തരം ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും രസകരകരമായ മറുപടിയാണ് എബിഡി നൽകുന്നത്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ് എന്ന യൂ ട്യൂബ് ഷോയിൽ ഗൗരവ് കപൂറിന്റെ ചോദ്യത്തിനാണ് താരം പ്രതികരിച്ചത്.

2023 ലോകകപ്പിൽ രാജ്യത്തിനായി കളിക്കുമോ എന്നായിരുന്നു ചോദ്യം. ഇന്ത്യൻ താരം എം.എസ്. ധോണി 2023 ലോകകപ്പ് കളിക്കുമെങ്കിൽ താനും കളിക്കുമെന്നായിരുന്നു ഉത്തരം. 2023 ൽ തനിക്ക് 39 വയസാകും. അന്ന് ധോണി കളിക്കുമെങ്കിൽ ഉറപ്പായും താനും കളിക്കുമെന്നും എബിഡി ചിരിയോടെ പറഞ്ഞു.

ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന വാർത്തകൾ സജീവമാണ്.

MORE IN SPORTS
SHOW MORE