ക്രിക്കറ്റ് ലോകം കീഴടക്കിയാല്‍ കപ്പുമാത്രമല്ല; കൈനിറയെ പണവും

icc-world-cup
SHARE

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന സമ്മാനത്തുക 28 കോടി രൂപയാണ്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം തുക സമ്മാനമായി നല്‍കുന്നത്. 70 കോടിരൂപയാണ് ആകെ സമ്മാനത്തുക. ക്രിക്കറ്റ് ലോകം കീഴടക്കിയാല്‍ ഈ കപ്പുമാത്രമല്ല കൈനിറയെ പണവുമായി ലോര്‍ഡ്സില്‍ നിന്ന് മടങ്ങാം . 

ചാംപ്യന്‍മാര്‍ക്ക് 28 കോടി രൂപ സമ്മാനമായി നല്‍കുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നത് 14 കോടി രൂപ. സെമിഫൈനിലെത്തിയാല്‍ അഞ്ചരക്കോടി രൂപ ലഭിക്കും. പ്രഥമിക റൗണ്ടില്‍ വിജയിക്കുന്ന ഓരോ ടീമിനും ഐസിസി സമ്മാനത്തുക നല്‍കും. എന്നാല്‍ ഫിഫ ലോകകപ്പുമായി താരതമ്യം ചെയ്താല്‍ ക്രിക്കറ്റ് ചാംപ്യന്‍മാര്‍ക്ക് ലഭിക്കുന്നത് നിസാരതുക മാത്രമാണ്. ഫുട്ബോള്‍ ലോകചാംപ്യന്‍മാരായ ഫ്രാന്‍സിന് ലഭിച്ചത് 266 കോടി രൂപയാണ്.

MORE IN SPORTS
SHOW MORE