ലോകകപ്പ് ബാറ്റ്സ്മാൻമാരുടേതെന്ന് സൂചന; ഏകദിന പരമ്പരയിൽ അടിച്ചുകൂട്ടിയത് കൂറ്റൻ സ്കോർ

but
SHARE

ഇത്തവണത്തെ ലോകകപ്പ് ബാറ്റ്സ്മാര്‍മാരുടേതായിരിക്കുമെന്ന്  സൂചന നല്‍കി ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ ഏകദിന പരമ്പര . രണ്ട് ഏകദിനങ്ങളില്‍ നിന്നായി സ്കോര്‍ ചെയ്യപ്പെട്ടത് 1453 റണ്‍സാണ്. ഏഴ് അര്‍ധസെഞ്ചുറിയും നാല് സെഞ്ചുറിയും ഇംഗ്ലീഷ് പാക് താരങ്ങള്‍ അടിച്ചുകൂട്ടി. അഞ്ചുമല്‍സരങ്ങളുടെ പരമ്പരയിലെ നാലാം ഏകദിനം ഇന്നു നടക്കും. ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം . 

 ദിവസങ്ങള്‍ക്കം ലോകകപ്പിന് വേദിയാകാന്‍ പോകുന്ന നാട്ടിലെ പിച്ചിലാണ് ജോസ് ബട്ളറുടെ ബാറ്റിങ് വിരുന്ന്.  പാക്കിസ്ഥാനെതിരായ ആദ്യമല്‍സരത്തില്‍ ഇംഗ്ലണ്ട് നേടിയത്  373 റണ്‍സ് . മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് സ്കോറിന് വെറും 12 റണ്‍സ് അകലെവരെ പാക്കിസ്ഥാനെത്തി.  സെഞ്ചുറിയുമായി ഫഖര്‍ സമാന്‍ പൊരുതി. ബോളര്‍മാരില്‍  ഷഹീന്‍ അഫ്രീദി 80 റണ്‍സും ഹസന്‍ അലി 81 റണ്‍സും വഴങ്ങിയപ്പോള്‍ വീഴ്ത്താനായത്   ഓരോ വിക്കറ്റുകള്‍ . ഇംഗ്ലണ്ടിനായി  ഡേവിഡ് വില്ലിയുടെ വക 57 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് പ്രകടനം . വില്ലി ഒഴികെ പന്തെടുത്തവരെല്ലാം ശരാശരി  ആറുറണ്‍സിന് മുകളില്‍ വഴങ്ങി .

അടുത്ത മല്‍സരത്തില്‍ പാക്കിസ്ഥാന്റെ 358 റണ്‍സ് വിജയലക്ഷ്യം 31 പന്ത് ബാക്കി നിര്‍ത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തില്‍ പിന്തുടര്‍ന്ന നേടിയ ഏറ്റവും വലിയ വിജയം. ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്റ്റോയും പാക്കിസ്ഥാനായി ഇമാം ഉള്‍ ഹഖും നൂറുകടന്നു. ലോകകപ്പില്‍ 350 റണ്‍സിന് മുകളില്‍ നേടിയാലും സുരക്ഷിത സ്കോര്‍ ആയിരിക്കില്ലെന്നാണ് ലോകകപ്പിന്റെ റിഹേഴ്സലെന്ന് വിളിക്കാവുന്ന ടൂര്‍ണമെന്റ് നല്‍കുന്ന സൂചന. 

MORE IN SPORTS
SHOW MORE