ധോണിയുടെ പല തന്ത്രങ്ങളും പിഴക്കാറുണ്ട്; പക്ഷേ പറയാൻ പറ്റാറില്ല; വെളിപ്പെടുത്തി കുൽദീപ്

kuldeep
SHARE

കളിക്കളത്തിൽ എപ്പോഴും കൂളായി തന്ത്രങ്ങൾ മെനയുന്ന എം.എസ്.ധോണിയുടെ പല ഉപദേശങ്ങളും പിഴയ്ക്കാറുണ്ടന്ന വെളിപ്പെടുത്തലുമായി ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കളിക്കാരനാണ് എം.എസ്.ധോണി. ഇരുവരുടെയും ഒാവറുകളിൽ വിക്കറ്റിന് പിന്നിൽ നിന്ന് ധോണി മെനയുന്ന തന്ത്രങ്ങളിൽ എതിരാളികൾ പലപ്പോഴും അടിയറവ് പറയാറുമുണ്ട്.

എന്നാല്‍ തന്ത്രങ്ങള്‍ ഉപദേശിക്കുമ്പോള്‍ ധോണിക്കും പലപ്പോഴും തെറ്റു പറ്റാറുണ്ടെന്ന് തുറന്നു സമ്മതിക്കുകയാണ് കുല്‍ദീപ്. സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് പുരസ്കാരദാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു കുല്‍ദീപിന്റെ വെളിപ്പെടുത്തൽ.

ധോണിയും മനുഷ്യനല്ലേ? നിരവധി തവണ അദേഹത്തിന്റെ തന്ത്രങ്ങൾ പാളിയിട്ടുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തോട് നേരിട്ട് പറയാനാവില്ല. ബൗള്‍ ചെയ്യുമ്പോള്‍ അധികമൊന്നും സംസാരിക്കുന്ന ആളല്ല ധോണിയെന്നും കുൽദീപ് പറഞ്ഞു. ഒാവറുകൾക്കിടയിലെ അദേഹം സംസാരിക്കൂ, അതും ആവശ്യമുണ്ടെങ്കിൽ മാത്രമെന്നും കുൽദീപ് പറ‍ഞ്ഞു.

മുബൈയ്ക്ക് മുന്നിൽ ചൈന്നെ അടിയറവ് പറഞ്ഞതോടെ ക്യാപ്റ്റൻ കൂളിനെതിരായ വിമർശന ക്യാമ്പുകളും സജീവമായിട്ടുണ്ട്. അതിനെ ആക്കം കൂട്ടുന്നതാണ് കുൽദീപിന്റെ പുതിയ വെളിപ്പെടുത്തൽ.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.