എ’യും ‘ഐ’യും നീ തിന്നോ? അക്ഷരം പഠിപ്പിക്കുന്നതിനിടെ സിവയുടെ ചോദ്യം: വിഡിയോ

siva
SHARE

ക്രിക്കറ്റ് താരം എംഎസ് ധോണിയേക്കാൾ ആരാധകവൃന്ദമുണ്ട് ഇപ്പോള്‍ മകൾ കുഞ്ഞുസിവയ്ക്ക്. സിവയുടെ ചിരിയും പാട്ടും സംസാരവും ആംഗ്യവും എല്ലാം  ആസ്വദിക്കാനാളുണ്ട്. അഛനും മകളും തമ്മിലുളള രസതന്ത്രമാണ് പലപ്പോഴും വൈറലാവാറുള്ളത്. എന്നാലിപ്പോൾ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കുട്ടി ടീച്ചറായാണ് സിവ പ്രത്യക്ഷപ്പെടുന്നത്. അക്ഷരങ്ങൾ ചൊല്ലിക്കൊടുക്കുന്നതും പന്ത്  തെറ്റായി ഉച്ചരിച്ചപ്പോൾ ശകാരിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. 

ആ, ആ, ഇ, ഈ എന്ന് പഠിപ്പിച്ച് തുടങ്ങിയ സിവക്കുട്ടി ഇടയ്ക്ക് എ, ഐ എവിടെയെന്നും ചോദിക്കുന്നുണ്ട്. അത് മാഡം പറഞ്ഞുതന്നില്ലല്ലോ എന്ന പന്തിന്‍റെ മറുപടി കേട്ട് അത് നീ തിന്നോ എന്നും സിവ ടീച്ചർ  ഹിന്ദിയിൽ ചോദിക്കുന്നുണ്ട്. അതോടെ ചിരിപൊട്ടിയ ഋഷഭ് ടീച്ചറെ അനുസരണയോടെ കേൾക്കുന്നതും വിഡിയോയിൽ കാണാം. അമ്പലപ്പുഴേ എന്ന ഒരൊറ്റ പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന കുഞ്ഞുസിവയുടെ പുതിയ  വിഡിയോയും ഏതായാലും വൈറലായിക്കഴിഞ്ഞു.

View this post on Instagram

Back to Basics !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

MORE IN SPORTS
SHOW MORE