തോൽവി സഹിക്കാനായില്ല, പൊട്ടിക്കരഞ്ഞ് ടോം മൂഡി; വിഡിയോ

Tom-Moody-cry
SHARE

ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് കലാശക്കൊട്ടിലേക്ക് അടുക്കുകയാണ്. ആദ്യ എലിമിനേറ്ററിൽ ഡൽഹി ക്യാപിറ്റൽസിനോടേറ്റ തോൽവിയിൽ മനംനൊന്ത് സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി മുഖംപൊത്തി പൊട്ടിക്കരയുന്ന വിഡിയോയാണ് ക്രിക്കറ്റ് ലോകത്ത് നിറയുന്നത്. തോൽവിയെത്തുടർന്ന് ടീം ടൂർണമെന്റിൽ നിന്നും പുറത്തായി. മത്സരത്തിനൊടുവിലാണ് ഡഗ് ഔട്ടിലിരുന്ന് മൂഡീ തൂവാല മുഖത്തമർത്തി വിതുമ്പിയത്. ക്യാമറകൾ രംഗം ഒപ്പിയെടുത്തു. 

ടൂർണമെന്റിന്റെ തുടക്കത്തിൽ ടീം മോശം പ്രകടനമായിരുന്നു. ഓപ്പണർമാരായ ജോണി ബെയർ സ്റ്റോയും ഡേവിഡ് വാർണറും മികച്ച ഫോമിലായതോടെ ടീം മുന്നേറി. എന്നാൽ ലോകകപ്പ് ടൂർണമെന്റിനായി ഇവർ സ്വന്തം രാജ്യത്തേക്കു മടങ്ങിയത് സൺറൈസേഴ്സിനെ ബാധിച്ചു. നായകൻ കെയ്ൻ വില്യാംസൺ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും വിനയായി. 

പ്ളേ ഓഫിസിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ അവസാന ഓവറിലായിരുന്നു സൺറൈസേഴ്സിന്റെ തോൽവി.  ഓപ്പണർ പൃഥ്വി ഷാ (38 പന്തിൽ 56), ഋഷഭ് പന്ത് (21 പന്തിൽ 49) എന്നിവരുടെ ഇന്നിങ്സുകളുടെ കരുത്തിലായിരുന്നു ഡൽഹിയുടെ വിജയം. മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ 18–ാം ഓവറിൽ ഋഷഭ് പന്തും റുഥർഫോർഡും ചേർന്ന് അടിച്ചെടുത്ത 22 റൺസാണ് മൽസരത്തിന്റെ ഗതി നിർണയിച്ചത്. ഇതിൽ 21 റൺസും നേടിയത് പന്ത് തന്നെ.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.