സ്പോർട്സ് ഹബും റോഡ് ഡവലപ്മെന്റ് കമ്പനിയും ഏറ്റെടുക്കാന്‍ രണ്ട് കമ്പനികള്‍ രംഗത്ത്

sports-club
SHARE

കാര്യവട്ടം സ്പോർട്സ് ഹബും തിരുവനന്തപുരം റോഡ് ഡവലപ്മെന്റ് കമ്പനിയും ഏറ്റെടുക്കാന്‍ രണ്ട് രാജ്യാന്തര കമ്പനികള്‍ രംഗത്ത്. ഈ മാസം 18 ന് ശേഷമാകും ഫിനാൻഷ്യൽ ബിഡ്ഡിങ്. വരുമാനം കണക്കാക്കാതെ വന്‍തോതില്‍ നിക്ഷേപിച്ചതാണ് സ്റ്റേഡിയം നഷ്ടത്തിലാകാന്‍ കാരണമെന്ന് സ്ഥാനമൊഴിഞ്ഞ സി.ഒ.ഒ അജയ് പത്മനാഭന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കളികള്‍ മാത്രം സംഘടിപ്പിച്ച്  സ്റ്റേഡിയം ലാഭകരമായി നടത്തിക്കൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മികച്ച രാജ്യാന്തരാ സ്റ്റേഡിയമായ കാര്യവട്ടം സ്പോര്‍ട് ഹബിന്റെ നടത്തിപ്പുചുമതല ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് അഥവാ ഐ.എല്‍.ആന്‍ഡ് എഫ് എസിനാണ്. തിരുവനന്തപുരം റോഡ് ഡവലപ്മെന്റ് കമ്പനിയും ഇവരുടെ അധീനതയില്‍ തന്നെ . ഇവരണ്ടും ഏറ്റെടുക്കാന്‍ താല്‍പര്യ പത്രം നല്‍കിയത് സംസ്ഥാനത്ത് വികസനപദ്ധതികളുള്ള ബഹുരാഷ്ട്രകമ്പനികളാണ്. ഇതിൽ രണ്ടുകമ്പനികൾ ആസ്തിപരിശോധന പൂർത്തിയാക്കി. ഇവരോട് റിക്വസ്റ്റ് ഫോർ പ്രപ്പോസൽ  നൽകാൻ ആവശ്യപ്പെട്ടു. ഈ മാസം 18 ശേഷം ഫിന്‍നാന്‍ഷ്യല്‍ ബിഡിങിലേക്ക് കടക്കും.സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ നിർമിച്ച സ്പോർട്സ് ഹബ് സ്റ്റേഡിയത്തിന് 413 കോടി രൂപയാണ് ചെലവിട്ടത്.ഇതാണ് സ്റ്റേഡിയം നഷ്ടത്തിലാകാന്‍ പ്രധാന കാരണം.

15 വർഷത്തെ കരാറിൽ 6 വർഷവും കഴിഞ്ഞു. 15 വർഷം വരെ വരുമാനത്തിന്റെ 10 ശതമാനവും അതിനുശേഷം സ്റ്റേഡിയം മൊത്തമായും സർക്കാരിനു ലഭിക്കും. രണ്ട് രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിനും സാഫ് ഫുട്ബോളിനും സ്റ്റേഡിയം വേദിയായിരുന്നു. അതൊന്നും വരുമാനം കൂട്ടാന്‍ സഹായിച്ചില്ല. 

കാര്യവട്ടം സ്റ്റേഡിയത്തിന്റെ നടത്തിപ്പുചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ഐ.എല്‍.ആന്‍ഡ് എസ്.എഫ് അധികൃതര്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.സ്ഥാപനങ്ങളുടെ നടത്തിപ്പ്ചുമതല കൈമാറാൻ കരാറിൽ വ്യവസ്ഥയുള്ളതിനാൽ സംസ്ഥാന സർക്കാരിന് എതിർക്കാനാകില്ല. പുതിയ കമ്പനികള്‍ വന്നാലും കരാർപ്രകാരം തന്നെ രണ്ടുപദ്ധതികളും മുന്നോട്ടുപോകും. 

MORE IN SPORTS
SHOW MORE