തോൽവിയുടെ കാരണങ്ങൾ പറഞ്ഞ് ധോണി ; ‘തല’ കലിപ്പിൽ

dhoni-injury
SHARE

ഐപിഎല്ലിൽ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോടേറ്റ തോൽവിയുടെ ഞെട്ടലിലാണ് ചെന്നൈ സൂപ്പർ കിങ്സും ആരാധകരും. ഹോം ഗ്രൗണ്ടിലെ തോൽവിയിൽ മഹേന്ദ്ര സിങ് ധോണി അസ്വസ്ഥനാണ്.

ബാറ്റിങ് നിരയെയാണ് താരം പഴിക്കുന്നത്. ബാറ്റിങ് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പിച്ച് എങ്ങനെ പ്രതികരിക്കുന്നു എന്നു തിരിച്ചറിയാൻ താരങ്ങൾ ശ്രമിക്കണം. പന്ത് ബാറ്റിലേക്കു വരുന്നുണ്ടോ എന്നു കൃത്യമായി മനസിലാക്കണം. പലരുടേയും ഷോട്ട് സിലക്ഷൻ പാളിയെന്നും താരം കുറ്റപ്പെടുത്തി. 

മുംബൈയോടു ആറു വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോൽവി. ചെപ്പോക്ക് സ്റ്റേഡിയത്തിലെ സ്പിൻ കെണിയാണ് ചെന്നൈയെ തിരിച്ചടിച്ചത്. ഉജ്വലമായി പന്തെറിഞ്ഞ സ്പിന്നർമാരുടെ മികവിൽ ചെന്നൈയെ ചെറിയ സ്കോറിൽ പിടിച്ച മുംബൈ ക്ഷമയോടെ ബാറ്റ് ചെയ്തു മത്സരവും സ്വന്തമാക്കി. മുംബൈ ഫൈനലിൽ. സീസണിൽ ചെന്നൈയ്ക്കെതിരെ മുംബൈയുടെ മൂന്നാം വിജയമാണിത്. എലിമിനേറ്റർ മത്സരത്തിലെ വിജയികളെ കീഴടക്കിയാൽ ചെന്നൈയ്ക്കു ഫൈനലിൽ ഇടംപിടിക്കാം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.