പരുക്ക്, കേദാറിനു കളിക്കാനാകില്ല; ചെന്നൈയ്ക്കു തിരിച്ചടി

kedhar-injury
SHARE

ഐപിഎല്ലിൽ ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകം. പ്ളേ ഓഫിൽ ശക്തരായ മുംബൈ ഇന്ത്യൻസിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിനു തലവേദനമായി കേദാർ ജാദവിന്റെ പരുക്ക്.  

ഇനിയുള്ള മത്സരങ്ങൾ താരത്തിനു കളിക്കാനാകില്ലെന്നു ടീം മാനേജ്മെന്റ് അറിയിച്ചു. കിംങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലാണ് കേദാറിനു ചുമലിനു പരുക്കേറ്റത്. പതിനാലാം ഓവറിൽ ഫീൽഡിങ്ങിനിടെ രവീന്ദ്ര ജഡേജയുടെ ഓവർ ത്രോ തടയാൻ ഡൈവ് ചെയ്യുന്നതിനിടെയായിരുന്നു പരുക്കേറ്റത്.

ഈ സീസൺ േകദാറിനു അത്ര നല്ല സമയമായിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനു സാധിച്ചിട്ടില്ല. 12 ഇന്നിംങ്സുകളിൽ നിന്നായി 162 റൺസാണ് സമ്പാദ്യം. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അംഗമാണ് കേദാർ.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.