എന്നെ ഇത്രയുമാക്കി, ഇനി അമ്മ വിശ്രമിക്കൂ; ഹൃദയം തൊട്ട് ബുംറയുടെ കുറിപ്പ്

bumrah
SHARE

ജസ്മീത് ബുംറക്ക് ഏഴു വയസുള്ളപ്പോളാണ് അച്ഛൻ മരിച്ചത്. അതുവരെ ബുദ്ധിമുട്ടുകളറിയാതെ വളർന്നവർക്ക് പെട്ടൊന്നൊരു ദിവസമാണ് എല്ലാ തുണയുമായിരുന്നയാൾ നഷ്ടമായത്. വീട്ടിൽ ബുംറയെ കൂടാതെ അമ്മ ദൽജിത് കൗറും സഹോദരി ജൂഹികയും. 

ജീവിതം മുഴുവൻ സങ്കടപ്പെട്ട് തീർക്കാനാവില്ലെന്ന തിരിച്ചറിവിൽ ദല്‍ജിത് ഒരു സ്കൂളിൽ ജോലിക്കു പോകാനാരംഭിച്ചു. ബുംറയുടെ ക്രിക്കറ്റ് ജീവിതം തുടങ്ങുന്നതും അമ്മ നൽകിയ പ്രോത്സാഹനത്തിൻറെയും പിന്തുണയുടെയും പുറത്താണ്. പതിയെ പേസ് ബൗളറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനലും കയറിപ്പറ്റി. 

ഈയടുത്താണ് ബുംറയുടെ അമ്മ ജോലിയിൽ നിന്ന് വിരമിച്ചത്. വിരമിക്കലിനു ശേഷം അമ്മയെക്കുറിച്ചുള്ള ബുംറയുടെ ട്വിറ്റർ പോസ്റ്റ് പലരുടെയും ഹൃദയം തൊട്ടു. 

''അമ്മ ഞങ്ങൾക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എല്ലാം ഞങ്ങൾക്കു വേണ്ടിയായിരുന്നു. ഒരു അധ്യാപികയില്‍ നിന്ന് പ്രിൻസിപ്പളായി, ഇപ്പോഴിതാ വിരമിച്ചിരിക്കുന്നു. വിജയകരമായ ഒരു കരിയർ ആയിരുന്നു അമ്മയുടേത്. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇനി അമ്മയെ നോക്കാനുള്ള ഞങ്ങളുടെ ഊഴമാണ്. ഇനി കാലുകൾ നിലത്തു വെക്കൂ, വിശ്രമിക്ക‌ൂ. ഞങ്ങൾ അമ്മയെ സ്നേഹിക്കുന്നു'', ബുംറ ട്വിറ്ററിൽ കുറിച്ചു. 

MORE IN SPORTS
SHOW MORE