37 പന്തിൽ സെഞ്ചുറിയടിച്ചത് പതിനാറുകാരൻ അഫ്രീദിയല്ല! ക്ളീൻ ബൗൾഡായ നുണക്കഥ

afridi-century
SHARE

1996ൽ നയ്റോബിയിൽ ശ്രീലങ്കയ്ക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടുമ്പോൾ പാക്ക് ക്രിക്കറ്റ് ഷാഹിദ് അഫ്രീദിക്ക് 21 വയസ്സുണ്ടായിരുന്നു! 16 വയസ്സുകാരന്റെ സെഞ്ചുറി എന്ന പേരിൽ നാളിത്രയും ആഘോഷിക്കപ്പെട്ട ആ നുണക്കഥ ഒടുവിൽ പൊളിച്ചെഴുതിയത് അഫ്രീദി തന്നെ. തന്റെ ജനനവർഷം യഥാർഥത്തിൽ 1975 ആണെന്നും രേഖകളിലുള്ള 1980 സത്യമല്ലെന്നും താരം പറഞ്ഞു.

അഫ്രീദിയുടെ ‘ഗെയിം ചേഞ്ചർ’ എന്ന പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. എന്നാൽ, പുസ്തകത്തിലെ കണക്കിലും പിശകുണ്ട്. അഫ്രീദി പറയുന്നത് ഇങ്ങനെ: എനിക്ക് 16 അല്ല, 19 വയസ്സുണ്ടായിരുന്നു അന്ന്. അവർ പറഞ്ഞതു പോലെ 1980ൽ അല്ല 1975 ൽ ആണു ഞാൻ ജനിച്ചത്.

അതേസമയം, 1975ൽ ആണു ജനിച്ചതെങ്കിൽ 1996ൽ അഫ്രീദിക്ക് 21 വയസ്സുണ്ടാകുമായിരുന്നു. പുസ്തകത്തിൽ 19 എന്നാണ് എഴുതിയിരിക്കുന്നത്. 2016 ട്വന്റി20 ലോകകപ്പിനു ശേഷമാണ് അഫ്രീദി കളിയിൽനിന്നു വിരമിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.