പരിശീലനത്തിനിടെ ഹൃദയാഘാതം; സ്പാനിഷ് ഇതിഹാസ ഗോൾകീപ്പർ കസീയസ് ആശുപത്രിയിൽ

Iker-casillas-1
SHARE

പോർച്ചുഗൽ ഫുട്ബോൾ ക്ലബ് പോര്‍ട്ടോയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ ഐകർ കസീയസിന് പരിശീലനത്തിനിടെ ഹൃദയാഘാതം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കസീയസ് അപകടനില തരണം ചെയ്തതായി ക്ലബ് അറിയിച്ചു. 2010 ലോകകപ്പില്‍ സ്പെയിന്‍ ചാംപ്യന്മാ‍രായത് കസീയസിന് കീഴിലാണ്. 2008 ലും 2012–ലും യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 167 മല്‍സരങ്ങളില്‍ കസീയസ് സ്പെയിനിനായി ഗോള്‍ വല കാത്തിട്ടുണ്ട്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.