ലോകതൊഴിലാളി ദിനം; കായികമേളയ്ക്ക് എറണാകുളത്ത് മികച്ച തുടക്കം

Labours-day-Kochi-Football-Labours-day
SHARE

ലോകതൊഴിലാളി ദിനത്തോടനുബന്ധിച്ച് തൊഴിലാളികള്‍ക്കായി സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കായികമേളയ്ക്ക് എറണാകുളത്ത് മികച്ച തുടക്കം. മികച്ച പങ്കാളിത്തമാണ് ദ്വിദിന കായികമേളയെ ശ്രദ്ധേയമാക്കുന്നത്.

തൊഴില്‍ തിരക്കുകള്‍ക്ക് അവധികൊടുത്താണ് കൊച്ചിയിലെ തൊഴിലാളികള്‍ മൈതാനത്ത് കളിക്കാനിറങ്ങിയത്. നഗരത്തിലെ പൊതുസ്വകാര്യ  സ്ഥാപനങ്ങളില്‍ നിന്നുളള തൊഴിലാളികളാണ് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായികമേളയുെട ഭാഗമായത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലായിരുന്നു സംഘാടകര്‍.

ഫുട്ബോളിനു പുറമേ വോളിബോള്‍,ബാഡ്മിന്‍റണ്‍ തുടങ്ങി അഞ്ചിനങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന കായികമല്‍സരങ്ങള്‍ ഇന്നും തുടരും. വിവിധ സ്ഥാപനങ്ങളിലും തൊഴിലാളി സംഘടനകളിലും പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം തൊഴിലാളികളാണ് കായികമേളയെ സജീവമാക്കുന്നത്.

MORE IN SPORTS
SHOW MORE