ക്യാച്ചോ സ്റ്റംപിങ്ങോ ? കൺഫ്യൂഷനായല്ലോ; ഇത് സഞ്ജു സ്പെഷ്യൽ; വിഡിയോ

sanju-stumping
SHARE

ബാറ്റ് എടുത്താലും പന്തെടുത്താലും രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസന്റെ വക കാണികൾക്കു എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടാകും. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനതിരെ ബാറ്റിങ്ങിലും കീപ്പിങ്ങിലും ഒരു പോലെ തിളങ്ങുന്ന താരത്തെയാണ് കണ്ടത്. 

ഹൈദരാബാദ് താരം മനീഷ് പാണ്ഡെ ഉജ്വലഫോമിൽ ക്രീസിൽ നിൽക്കുന്നു. ശ്രേയസ് ഗോപാലിന്റെ പന്തിലാണ് സംഭവങ്ങൾ നടക്കുന്നത്. പന്ത് പതുക്കെ ചിപ്പ് ചെയ്യാൻ നോക്കിയ പാണ്ഡെയ്ക്കു പിഴച്ചു. പന്ത് ബാറ്റിലുരുമ്മി കീപ്പർ സഞ്ജുവിന്റെ ഗ്ളൗസിനുള്ളിൽ. ഇതിനകം ക്രീസ് വിട്ട പാണ്ഡെയെ സഞ്ജു സ്റ്റംപ് ചെയ്യുകയും ചെയ്തു. ക്യാച്ചാണോ സ്റ്റംപി‌ങ്ങാണോ നടന്നതെന്ന് സഞ്ജുവടക്കം ആർക്കും മനസിലായില്ല. ഒടുവിൽ തേഡ് അംപയർക്കു തീരുമാനം വിട്ടു. റീപ്ളേയിൽ തീരുമാനം വന്നു. സംഗതി ക്യാച്ച് തന്നെ. മനീഷ് പാണ്ഡെ പുറത്ത്. 36 പന്തുകളിൽ നിന്നും ഒൻപതു ഫോറടക്കം 61 റൺസാണ് പാണ്ഡെ നേടിയത്. 

32 പന്തുകളിൽ നിന്നും 48 റൺസുമായി ബാറ്റിങ്ങിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഏഴു വിക്കറ്റിനു ജയിച്ചു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.