കളിക്കിടെ പന്ത് കാണാനില്ല, വിചിത്രരംഗങ്ങൾ; ഒടുവിൽ ടി.വി. റീപ്ളേ നോക്കിയപ്പോൾ

ipl-ball-missing
SHARE

ക്രിക്കറ്റ് മൈതാനത്ത് കളി കൊടുമ്പിരി കൊള്ളുമ്പോഴും രസകരമായ മുഹൂർത്തങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. പലതും കളിക്കാരേയും കാണികളേയും ചിരിപ്പിക്കാറുമുണ്ട്. ഐപിഎല്ലിൽ കിംങ്സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിലുള്ള മത്സരത്തിനിടേയും ഇത്തരം മുഹൂർത്തമുണ്ടായി. അത് പക്ഷെ രസകരമാണോ ദുഖകരമാണോ എന്ന് ചോദിച്ചാൽ ഒന്ന് ആലോചിക്കേണ്ടി വരും.

ബാംഗ്ളൂർ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ആ മണ്ടത്തരം അരങ്ങേറിയത്. കളിയുടെ പതിമൂന്നാം ഓവറിൽ സ്ട്രാറ്റജിക് ടൈം ഔട്ടിനു ശേഷമാണ് വിചിത്രമായ സംഭവം നടന്നത്. പന്ത് കാണാനില്ല. ! എല്ലാവരും പരസ്പരം നോക്കാൻ തുടങ്ങി. ആരുടെ കയ്യിലാണ് പന്ത്. പന്തെവിെട ? പഞ്ചാബ് ക്യാപ്റ്റൻ അശ്വിൻ കലിപ്പിലായി. ഫീൽഡ് അംപയർ ഷംസുദ്ദീനോടു തർക്കിക്കാൻ തുടങ്ങി. ക്രീസിലുണ്ടായിരുന്ന ഡിവില്ലിയേഴ്സും അന്തംവിട്ടു നിൽക്കുന്നു.

ഒടുവിൽ ടിവി റീപ്ളേകളിലേക്കായി എല്ലാവരുടേയും കണ്ണ്. അപ്പോഴല്ലേ സംഗതി പിടികിട്ടിയത്. സ്ട്രാറ്റജിക് ടൈം ഔട്ട് വേളയിൽ അംപയർ ബ്രൂസ് ഓക്സംഫോർടിനു ബോളർ പന്ത് കൈമാറി. അംപയർ അത് തന്റെ പോക്കറ്റിലിടുകയും ചെയ്തു. എന്നാൽ ഇക്കാര്യം അദ്ദേഹം നൈസായി മറന്നു. ഇത്രയേ ഉള്ളൂ സംഭവം. എന്തായായലും പന്ത് പുറത്തു വന്നു. കളി തുടർന്നു. മത്സരം ബാംഗ്ളൂർ 17 റൺസിന് ജയിച്ചു.

MORE IN SPORTS
SHOW MORE