ഇഷ്ടതാരം ആര്? കുഞ്ഞ് വാട്സന്റെ ഉത്തരം, ചിരിച്ച് ക്രിക്കറ്റ് ലോകം; വിഡിയോ

shane-watson-son
SHARE

ഐപിഎൽ ടൂർണമെന്റിൽ താരങ്ങൾക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുകയാണ് അവരുടെ മക്കളും. ധോണിയുടേയും വാട്സന്റേയും കുട്ടികൾ ഇതിനകം താരങ്ങളായി കഴിഞ്ഞു.
ചെന്നൈ താരം ഷെയ്ൻ വാട്സനും മകൻ വില്യമും തമ്മിലുള്ള അഭിമുഖം ക്രിക്കറ്റ് ലോകത്ത് ചിരിയുണർത്തിയിരിക്കുകയാണ്. സൺ റൈസേഴ്സ് ഹൈദരാബാദുമായുള്ള കളിയ്ക്കു ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ചെന്നൈ സൂപ്പർ കിംങ്സിലെ ഇഷ്ടപ്പെട്ട താരമാരെന്ന ചോദ്യത്തിന് അച്ഛന്റെ പേരു തന്നെയാണ് മകൻ പറഞ്ഞത്. അച്ഛനെ അല്ലാതെ പിന്നെ ആരെയാണ് ഇഷ്ടമെന്ന് ചോദ്യം ആവർത്തിച്ചു. ഒട്ടും വൈകിയില്ല, മറുപടിയെത്തി. അത് സാക്ഷാൽ എം.എസ്. ധോണി തന്നെ. വില്യമിന്റെ മറുപടിയെ കയ്യടിയോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്.

MORE IN SPORTS
SHOW MORE