വാട്സനെ നോക്കിപ്പേടിപ്പിച്ച്, പിറുപിറുത്ത് റാഷിദ്, വിമർശനം; വിഡിയോ

watson-rashid
SHARE

പന്ത് തുടരെ വേലിക്കെട്ടിനു പുറത്തേക്കു പായുന്നത് കാണാൻ രസമാണ്. എന്നാൽ പന്തെറിയുന്ന ബോളർക്ക് അതത്ര സുഖമുള്ള കാര്യമല്ല. പന്ത് തുടർച്ചയായി ഗാലറിയിൽ പോയി പതിക്കുമ്പോൾ നിയന്ത്രണം വിടുന്ന ബോളർമാരുടെ കാഴ്ച ക്രിക്കറ്റിൽ പതിവാണ്. ഐപിഎല്ലിൽ പ്രത്യേകിച്ചും.

ചെന്നൈ സൂപ്പർ കിംങ്സ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചത് റാഷീദ് ഖാനാണ്. ഉജ്വല ഫോമിലായിരുന്ന ഷെയ്ൻ വാട്സണന്റെ ബാറ്റിൽ നിന്നും റൺ പ്രവാഹമായിരുന്നു മത്സരത്തിൽ കണ്ടത്. 53 പന്തുകളിൽ നിന്നും 96 റൺസാണ് താരം നേടിയത്. മത്സരത്തിൽ കണക്കിന് പ്രഹരം കിട്ടിയത് റാഷീദ് ഖാനും സന്ദീപിനുമായിരുന്നു. നാലു ഓവറുകളിലായി 44 റൺസാണ് റാഷിദ് വിട്ടു കൊടുത്തത്. ഇതിനിടെ വാട്സനോടു കോർക്കാനും ഖാൻ മുതിർന്നു. വാട്സന് സമീപമെത്തി തുറിച്ചു നോക്കി എന്തോ പിറുപിറുത്ത റാഷിദ് ഖാൻ പതുക്കെ ശരീരത്തിൽ ഒന്നുരസിയാണ് കടന്നു പോയത്. വാട്സൺ പക്ഷെ അത് കണ്ട ഭാവം നടിച്ചില്ല. ഖാന്റെ പെരുമാറ്റത്തിനെതിരെ വിമർശമുയരുന്നിട്ടുണ്ട്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ആറു വിക്കറ്റ് ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.