വീണ്ടും അശ്വിന്റെ മങ്കാദിങ് ശ്രമം, നൃത്ത ചലനവുമായി പരിഹസിച്ച് ധവാൻ; വിഡിയോ

ashwin-dhavan
SHARE

മങ്കാദിങ് എന്ന ദുർഭൂതം ഐപിഎല്ലിനെ വിട്ടൊഴിയുന്നില്ലെന്നു തോന്നുന്നു. ഡൽഹി ക്യാപിറ്റൽസും കിംങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിലും മങ്കാദിങ് ശ്രമം പ്രശ്നങ്ങളുണ്ടാക്കി. ഇവിടേയും വില്ലൻ പഞ്ചാബ് താരം ആ. അശ്വൻ തന്നെയായിരുന്നു. പതിമൂന്നാം ഓവറിൽ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹി താരം ശിഖർ ധവാനെതിരെയായിരുന്നു താരത്തിന്റെ മങ്കാദിങ് ശ്രമം. പന്തെറിയാനായി ഓടിയെത്തിയ അശ്വിൻ പെട്ടെന്ന് നിന്ന് ധവാനെ റണ്ണൗട്ടാക്കാൻ നോക്കി. എന്നാൽ ധവാന്റെ ബാറ്റ് അപ്പോഴും ക്രീസിൽ നിന്നും വിട്ടിരുന്നില്ല. അശ്വിന്റെ ശ്രമം ധവാനെ പ്രകോപിപ്പിച്ചു. അശ്വിനു നേരെ ക്രീസിൽ മുട്ടു കുത്തിയിരുന്നാണ് ധവാൻ പരിഹസിച്ചത്. പിന്നീട് അശ്വിൻ പന്തെറിഞ്ഞപ്പോഴും ധവാൻ പരിഹാസരൂപേണ ശരീരം ഇളക്കി.

നേരത്തെ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിനെതിരെ വൻപ്രതിഷേധം ഉയർന്നിരുന്നു. താരത്തിന്റെ നടപടിയെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിരുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.