ഡൽഹിയെ വീഴ്ത്തി മുംബൈ; രാഹുല്‍ ചാഹറിന് മൂന്ന് വീക്കറ്റ്

ipl-mi-dc
SHARE

ഐപിഎല്ലിൽ ഡല്‍ഹി കാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം സ്ഥാനത്ത്. ഡൽഹിയിൽ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മുംബൈക്ക് വേണ്ടി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

35 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍‌. പൃഥ്വി ഷാ (20), അക്സര്‍ പട്ടേല്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കോളിന്‍ മണ്‍റോ (3), ശ്രേയാസ് അയ്യര്‍ (3), ഋഷഭ് പന്ത് (7), ക്രിസ് മോറിസ് (11), കീമോ പോള്‍ (0), കഗിസോ റബാദ (9) എന്നിവരാണ് പുറത്തായി മറ്റു താരങ്ങള്‍. അമിത് മിശ്ര (), ഇശാന്ത് ശര്‍മ () എന്നിവര്‍ പുറത്താവാതെ നിന്നു. ചാഹറിന് പുറമെ ജസ്പ്രീത് ബുംറ രണ്ടും ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡ്യയെ ഒരു വിക്കറ്റും വീഴ്ത്തി. 

രോഹിത് ശര്‍മ (30), ക്വിന്‍റണ്‍ ഡി കോക്ക് (35), സൂര്യകുമാര്‍ യാദവ് (26), ക്രുനാല്‍ പാണ്ഡ്യ ( പുറത്താവാതെ 37), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവരുടെ ഇന്നിങ്സാണ് മുംബൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

MORE IN SPORTS
SHOW MORE