ഹെയ്‌ലിക്കും നിക്കോളക്കും പ്രണയ സാഫല്യം; ഇനി പുതിയ ഇന്നിങ്സ്

haidley
SHARE

ജീവിതത്തില്‍ പുതിയ ഒരു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരിക്കുകയാണ് വനിതാ ക്രിക്കറ്റ് താരങ്ങളായ ഹെയ്‌ലി ജെന്‍സനും നിക്കോള ഹാന്‍കോക്കും. ഹെയ്‌ലി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടറും ഹാന്‍കോക്ക് ഓസ്ട്രേലിയയുടെ അണ്‍ക്യാപ്ഡ് ബോളറുമാണ്.

രാജ്യത്തിന്റെ അതിര്‍ത്തികളെ ബൗണ്ടറി കടത്തി ഹെയ്‌ലിക്കും നിക്കോളയ്ക്കും പ്രണയസാഫല്യം. ഓസ്ട്രേലിയന്‍ വനിതാ ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിക്കവെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടത്. ഹെയ്‌ലി കഴിഞ്ഞ സീസണില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് വിട്ടെങ്കിലും നിക്കോളയോടുള്ള പ്രണയം ഹൃദയത്തില്‍ സൂക്ഷിച്ചു. എന്റെ സ്വപ്നത്തിലെ പെണ്‍കുട്ടിയെ ഞാനെന്റെ ജീവിത സഖിയാക്കിയെന്നാണ് നിക്കോളവിവാഹദിനം ഇന്‍സ്റ്രഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ ആഴ്ച്ച ഇരുവരും വിവാഹിതരായെങ്കിലും ഇന്നലെയാണ് ടീം ഗ്രീനിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇരുവരുടേയും വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. .വിക്ടോറിയ വിമന്‍സ് പ്രീമിയര്‍ ക്രിക്കറ്റില്‍ മികച്ച താരത്തിനുള്ള പുരസ്കാരം ഹെയ്‌ലി െജന്‍സന്‍ നേടിയിട്ടുണ്ട്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ മികച്ച ബോളര്‍മാരിലൊരാളാണ് നിക്കോള. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ വാന്‍ നീകേര്‍ക്കും സഹതാരം മാരിസേന്‍ കാപ്പും വിവാഹിതരായിരുന്നു.

MORE IN SPORTS
SHOW MORE