ഐപിഎല്ലിൽ വീണ്ടും തോറ്റ് ബാംഗ്ലൂർ; മുംബൈക്ക് അഞ്ചുവിക്കറ്റ് ജയം

mumbai-beat-bangalore-15
SHARE

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വീണ്ടും തോല്‍വി . മുംബൈ ഇന്ത്യന്‍സ് അഞ്ചുവിക്കറ്റിനാണ് ബാംഗ്ലൂരിനെ തോല്‍പിച്ചത് . അഞ്ചാം ജയത്തോടെ മുംബൈ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി .

172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് രോഹിതും ഡികോക്കും ഏഴോവറില്‍ 70 റണ്‍സ് നേടിക്കൊടുത്തു. ഇരുവരെയും പുറത്താക്കി മോയിന്‍ അലിയുടെ തിരിച്ചടി 

പിന്നീട്  സ്കോറിങ് കിതച്ചതോടെ മൂന്നുവിക്കറ്റുകള്‍കൂടി വീണു. പവന്‍ നേഗിയെറിഞ്ഞ 19ാം ഓവറില്‍  22 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യ മുംബൈയz അഞ്ചുവിക്കറ്റ് വിജയത്തിലെത്തിച്ചു 

75 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സിന്റെയും 50 റണ്‍സെടുത്ത മോയിന്‍ അലിയുടെയും മികവിലാണ് ബാംഗ്ലൂര്‍ 171 റണ്‍സ് നേടിയത്. അവസാന ഓവറില്‍ ബൗണ്ടറി ലൈനിനരികില്‍  നിന്നുള്ള ത്രോയില്‍ പൊള്ളാഡ് ഡിവില്ലിയേഴ്സിനെ റണ്ണൗട്ടാക്കിയത് ബാംഗ്ലൂരിന് തിരിച്ചടിയായി . 

മൂന്നുപേര്‍ മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നത് . വിരാട് കോഹ്‍ലി എട്ടുറണ്‍സെടുത്ത് പുറത്തായി   31 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ മലിംഗയുടെ പ്രകടനം നിര്‍ണായകമായി . 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.