ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സ്മിത്തും വാര്‍ണറും മടങ്ങിയെത്തി

warner-smith-1
SHARE

ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ ആരണ്‍ ഫിഞ്ച് നയിക്കും. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും  തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിന്റെ പ്രത്യേകത. 

പന്തുചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഇരുവരും  ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു. പീറ്റര്‍ ഹാന്‍സ് കോമ്പ്, ജോഷ് ഹെയ്‍സല്‍വുഡ് എന്നിവരെ  ടീമില്‍ ഉള്‍പ്പെടുത്തിയില്ല. വൈസ് ക്യാപ്റ്റന്‍ അലക്സ് കാരി ആണ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍. മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്,  നേഥന്‍ കോള്‍ട്ടര്‍‌നൈല്‍, ജേസണ്‍ ബെഹ്റന്‍ഡോഫ്, ജൈ റിച്ചാര്‍ഡ്സണ്‍ എന്നിവരാണ്  പേസര്‍മാര്‍. സ്പിന്നര്‍മാരായി ആദം സാംപയും നേഥന്‍ ലിയോണും ഇടംനേടി. 

 ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്‍വെല്‍, മാര്‍കസ് സ്റ്റോയിനിസ് എന്നിവരാണ്  ബാറ്റിങ് നിരയ്ക്ക് കരുത്തുപകരുക.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.