ഇന്ത്യയിൽ നിറയെ പശുക്കളും പന്നികളും; ട്രോളി മൈക്കൽ വോൺ; പൊളിച്ചടുക്കി ആരാധകർ

michael-vaughan-10
SHARE

ഇന്ത്യയിലെ കാഴ്ചകളെക്കുറിച്ച് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത്യൻ നിരത്തുകളിലൂടെയുള്ള യാത്രകൾ ഏറെ ഇഷ്ടപ്പെട്ടു. ഇന്ന് രാവിലെ ഇതുവരെ റോഡുകളിൽ നിറയെ പശുക്കളും ആനകളും ഒട്ടകങ്ങളും ആടുകളും പന്നികളുമാണ് എന്നായിരുന്നു വോണിന്റെ ട്വീറ്റ്. 

ട്വീറ്റിന് പിന്നാലെ വോണിനെതിരെ ആരാധകർ രംഗത്തെത്തി. ഇന്ത്യയെ പ്രകീർത്തിക്കുകയാണോ അതോ അപമാനിക്കുകയാണോ എന്നായി ചിലർ. പ്രകീർത്തിച്ചതാണെന്നും സ്വന്തം രാജ്യത്തെക്കാൾ സമാധാനമുള്ള സ്ഥലമാണിതെന്നും വോൺ മറുപടി നൽകി. 

നിങ്ങളൊരു രാജ്യത്തെയോ വ്യക്തിയെയോ പ്രശംസിച്ചാലോ വിമർശിച്ചാലോ അതിനെല്ലാം പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് ചിലർ പറയുന്നു. ഇവിടെ എന്തെങ്കിലും ചെയ്യാൻ അനുവാദമുണ്ടോ? അതോ അതിനും നിക്ഷിപ്ത താത്പര്യുണ്ടോ? ഷെയ്ൻ ട്വീറ്റിലൂടെ ചോദിക്കുന്നു. 

MORE IN SPORTS
SHOW MORE