റൺസ് വിട്ടുനൽകി; കട്ട കലിപ്പിൽ ധോണി; ഭയന്ന് ചാഹർ; വിഡിയോ

dhoni-ipl-07-04
SHARE

കളത്തിൽ സഹതാരങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസവും തന്ത്രങ്ങളുമാണ് മഹേന്ദ്രസിങ് ധോണിയെന്ന ക്യാപ്റ്റനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തില്‍ അത്തരമൊരു സംഭവമുണ്ടായി. 

പഞ്ചാബിനെതിരെ 19ാം ഓവർ എറിയാനെത്തിയത് ദീപക് ചാഹർ. സർഫറാസ് ഖാനും ഡേവിഡ് മില്ലറുമായിരുന്നു ക്രീസിൽ. അവസാന രണ്ട് ഓവറിൽ വേണ്ടത് 39 റൺസ്. എന്നാൽ ആദ്യ രണ്ട് പന്തുകളും ബീമറുകളായിരുന്നു. എട്ട് റൺസാണ് പഞ്ചാബിന് ഇതിലൂടെ ലഭിച്ചത്. പിന്നീട് വേണ്ടത്ര 12 പന്തിൽ 31 റൺസ്. 

എന്നാല്‍ ബീമറുകള്‍ക്ക് ശേഷം ധോണി ചാഹറിന്റെ അടുത്തേക്ക് ഓടിയെത്തി ചാഹറിനോട് സംസാരിക്കുന്നുണ്ടായിരുന്നു. ആദ്യ രണ്ട് പന്തുകളില്‍ എട്ട് റണ്‍സ് നല്‍കിയതിന്റെ കലി ധോണിയുടെ മുഖത്തുണ്ടായിരുന്നെന്ന് വ്യക്തം. ഒരല്‍പം ഭയത്തോടെയാണ് ചാഹര്‍ മറുപടി നല്‍കിയതും. പിന്നാലെ നടന്ന സംഭവങ്ങളാണ് ക്യാപ്റ്റനെന്ന രീതീയില്‍ ധോണിയുടെ ക്ലാസ് വ്യക്തമാക്കുന്നത്.

അടുത്ത അഞ്ച് പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണ് ചാഹര്‍ വിട്ടുനല്‍കിയത്. എല്ലാം സിംഗിളുകള്‍ മാത്രം. അവസാന പന്തില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റും തെറിപ്പിച്ചാണ് ചാഹര്‍ മടങ്ങിയത്. ചാഹര്‍- ധോണി സംഭാഷണത്തിന്റെ വീഡിയോ കാണാം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.