ധോണി സാക്ഷി; വാങ്കഡെയിൽ പാണ്ഡ്യയുടെ ഹെലികോപ്റ്റർ ഷോട്ട്; വിഡിയോ

pandya-dhoni-04-04
SHARE

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഹാർദിക് പാണ്ഡ്യ അടിച്ചുപറത്തിയ മൂന്ന് സിക്സറുകളിൽ ഒന്ന് ഉഗ്രൻ ഹെലികോപ്റ്റർ ഷോട്ട്. അതും ഹെലികോപ്റ്റർ ഷോട്ട് തമ്പുരാൻ മഹേന്ദ്രസിങ് ധോണിക്ക് മുന്നിൽ. പാണ്ഡ്യയും കീറോൺ പൊള്ളാർഡും വാലറ്റത്ത് കൂട്ടിച്ചേർത്ത 45 റണ്‍സ് മുംബൈ വിജയത്തിൽ നിർണായകമായി. 37 റൺസിനാണ് മുംബൈയുടെ ജയം. 

അവസാന ഓവറിലായിരുന്നു പാണ്ഡ്യയുടെ 'ഷോ'. ഡ്വെയ്ൻ ബ്രാവോയെ തകർത്ത രണ്ട് സിക്സിൽ ആദ്യത്തേത് ഹെലികോപ്റ്റർ ഷോട്ട്. പന്ത് 91 മീറ്റർ താണ്ടിയതോടെ വാങ്കഡെ ധോണിയുടെ ട്രേഡ്മാർക്ക് ഷോട്ട് ഓർത്തു. 

8 പന്തിൽ 25 റൺസെടുത്ത് പാണ്ഡ്യ പുറത്താകാതെ നിന്നു. ഏഴ് പന്തിൽ പതിനേഴ് റൺസാണ് പൊള്ളാർഡ് നേടിയത്. 12 പന്തിൽ 45 റണ്‍സ് നേടിയ കൂട്ടുകെട്ട് ജയത്തിൽ നിർണായകമായി. 

മത്സരശേഷം ഹെലികോപ്റ്റർ ഷോട്ടിനെക്കുറിച്ചും ധോണിയെക്കുറിച്ചും പാണ്ഡ്യ പറഞ്ഞതിങ്ങനെ: ''ഹെലികോപ്റ്റർ ഷോട്ടിനായി ഏറെ നാളായി പരിശ്രമിക്കുന്നുണ്ട്. ഇപ്പോൾ അതിൽ ഏറെ അഭിമാനം തോന്നുന്നു. 'ഗുഡ് ഷോട്ട്' എന്ന് ധോണി അഭിനന്ദിക്കുമെന്ന് കരുതി. വളരെ ബുദ്ധിമുട്ടുള്ള ഷോട്ടാണത്. നാളുകളായി ധോണി അത് വിജയകരമായി ചെയ്യുന്നത് കണ്ടിട്ടുണ്ട്''. 

''തീർച്ചയായും ധോണി പ്രചോദനം തന്നെയാണ്. അദ്ദേഹത്തെ അനുകരിച്ചാണ് ഈ ഷോട്ട് തന്നെ. അത് നന്നായതിൽ സന്തോഷമുണ്ട്, അഭിമാനമുണ്ട്''-പാണ്ഡ്യ പറഞ്ഞു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.