കോഹ്‌ലിയ്ക്കു ഗൂഗ്ളി കളിക്കാനറിയില്ലേ ? മറുപടി കാത്ത് ആരാധകർ

kohli-googly
SHARE

ഐപിഎല്ലിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനു തൊട്ടതെല്ലാം പിഴക്കുകയാണ്. തുടർതോൽവികളിൽ മനംമടുത്തിരിക്കുകയാണ് ടീമും ആരാധകരും. 

ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരേയും കീഴടങ്ങേണ്ടി വന്നു. തോൽവിയുടെ മുറിവിൽ മുളക് പുരട്ടാനായി വിമർശകർ നായകൻ വിരാട് കോഹ്‌ലിയുടെ ഒരു ബലഹീനതയും ചുരണ്ടി പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. 

ഗൂഗ്ളിയിൽ തുടർച്ചയായി താരം പുറത്താകുന്നുവെന്നാണ് ആ കണ്ടെത്തൽ. കണക്കുകൾ പരിശോധിച്ചാൽ ശരിയെന്നു തോന്നുകയും ചെയ്യും. ഇന്നലെ രാജസ്ഥാൻ റോയൽസിന്റെ ശ്രേയസ് ഗോപാലിന്റെ ഗൂഗ്ളിയിൽ കോഹ്‌ലി പുറത്തായതോടെയാണ് ക്രിക്കറ്റ് ലോകം ഒന്നു പിന്നിലേക്ക് ചികഞ്ഞു നോക്കിയത്. ഏഴാം ഓവറിലെ മൂന്നാം പന്ത് പിച്ച് ചെയ്ത് എതിർവശത്തേക്ക് വെട്ടിത്തിരിഞ്ഞ് സ്റ്റംപിളക്കി. ഒന്നാന്തരം ഒരു ഗൂഗ്ളി. ഇത് രണ്ടാം തവണയാണ് ഐപിഎല്ലിൽ ശ്രേയസ് കോഹ്‌ലിയെ പുറത്താക്കുന്നത്. പത്തു ഐപിഎൽ മത്സരങ്ങളിൽ ഏഴു തവണയാണ് സ്പിന്നർമാർക്കു മുന്നിൽ കോഹ്‌ലി പരാജയപ്പെടുന്നത്. ഗൂഗ്ളിയിൽ പുറത്താകുന്നത് നാലാം തവണയും. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.