ഷക്കീരക്ക് ഒപ്പമുള്ള ലൈംഗികജീവിതം; ചോദ്യത്തിന് റയലിനെ ട്രോളി പിക്വെ; വിഡിയോ

shakira-pique-02-04
SHARE

ക്രിസ്ത്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയതോടെ റയൽ മാഡ്രിഡിന് പ്രതാപം നഷ്ടമായി. ഇതോടെ ലാലിഗ പോരാട്ടങ്ങള്‍ക്ക് പഴയ വീറും വാശിയും ഇല്ലാതായി. റൊണാൾഡോയെ മിസ് ചെയ്യുന്ന എന്ന് മെസ്സി പറഞ്ഞതിലുണ്ട് എല്ലാം. 

സീസണിൽ ബാഴ്സക്കെതിരെ മൂന്ന് മത്സരങ്ങളും റയൽ തോറ്റു. ഏക ആശ്വാസം ഒരു സമനിലയാണ്. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ 5-1ന് തോറ്റ റയൽ മാർച്ചിൽ സ്വന്തം ഗ്രൗണ്ടിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. കോപ്പ ഡെൽറേ സെമി ആദ്യ പാദത്തിൽ സമനില പിടിച്ചെങ്കിലും രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ദയനീയമായി തോറ്റു. 

റയലിന്റെ തോല്‍വിയില്‍ ആരാധകർ വിഷമിച്ചിരിക്കുമ്പോൾ ട്രോളുമായി എത്തിയിരിക്കുകയാണ് ബാഴ്സ താരം ജെറാർഡ് പിക്വെ. സ്പാനിഷ് ചാനൽ മൂവിസ്റ്റാർ പ്ലസിലെ ലാ റെസിസ്റ്റെൻസിയ എന്ന പരിപാടിക്കിടെയാണ് പിക്വെ റയലിനെ പരിഹസിച്ചത്.

റയലിന്റെ തോൽവിയെ സെക്സുമായാണ് പിക്വെ താരതമ്യം ചെയ്തത്. ഭാര്യയും ഗായികയുമായ ഷക്കീരയുമായുള്ള ലൈംഗികജീവിതത്തെക്കുറിച്ചായിരുന്നു അവതരാകൻ ഡേവിഡ് ബ്രോങ്കാനോയുടെ ചോദ്യം. 'കഴിഞ്ഞ മാസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു' എന്ന് ചോദ്യം. പൊട്ടിച്ചിരിച്ചുകൊണ്ട് പിക്വെ മറുപടി നൽകി: 'സാന്റിയാഗോ ബെർണബ്യൂവിലെ റയലിന്റെ തോൽവികൾ നിങ്ങൾ എണ്ണാറുണ്ടോ?' പിക്വെയുടെ മറുപടി സോഷ്യൽ ലോകത്ത് വൈറലായി. 

അയാക്സിനോട് തോറ്റ് യുവേഫ ചാംപ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ബാഴ്സക്ക് മുന്നിലും ക്ലബ് മുട്ടുമടക്കിയത്. നേരത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ റയൽ താരങ്ങളെ പരിഹസിച്ച് പിക്വെ സന്ദേശങ്ങളയച്ചിരുന്നു. മാഡ്രിഡിലെ മാധ്യമപ്രവർത്തകരെ പരിഹസിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും പിക്വെ പറഞ്ഞിരുന്നു. ഇടക്ക് ബാഴ്സ താരങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ മാധ്യമപ്രവർത്തകരെ ആഡ് ചെയ്ത്, പരിഹസിച്ച ശേഷം പുറത്താക്കുക പതിവാണ്. താനല്ല, റയലിനെ ട്രോളുന്നതിൽ മെസ്സിയാണ് മുന്‍പിൽ എന്നും പിക്വെ വെളിപ്പെടുത്തി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.