അമിത വേഗത്തിൽ വാഹനമോടിച്ചു; ‘സച്ചിനെ പൊലീസ് പിടികൂടി’; വിഡിയോ

sachin-car-video
SHARE

ക്രിക്കറ്റിനപ്പുറം ചിലതെല്ലാമാണ് രാജ്യത്തിനും ആരാധകർക്കും സച്ചിൻ ടെൻഡുൽക്കർ.അദ്ദേഹത്തിന്റെ എളിമയും വിനയവും സേവനങ്ങളുമെല്ലാം ആരാധകർ നിറഞ്ഞ മനസോടെ സോഷ്യൽ ലോകത്ത് പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഏറെ വൈറലായ വിഡിയോകളായിരുന്നു ട്രോഫിക് നിയമങ്ങൾ പാലിക്കണമെന്ന് അഭ്യർഥിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ. കേരളത്തിലെത്തിയപ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് ബൈക്കിൽ പിന്തുടർന്ന ആരാധകനോട് ഉപദേശിക്കുന്ന സച്ചിന്റെ വിഡിയോ വൈറലായിരുന്നു. അങ്ങനെയുള്ള സച്ചിനെ ട്രാഫിക് പൊലീസ് പിടിച്ചാലോ? അതും അമിതവേഗത്തിന്.

അമിതവേഗത്തിന് ഒരിക്കൽ തന്നെ പൊലീസ് പിടിച്ച കാര്യം സച്ചിൻ തന്നെയാണ് പങ്കുവച്ചത്.യൂട്യൂബിലൂടെയാണ് സച്ചിൻ ഇൗ അനുഭവം പങ്കിട്ടത്. 1992ൽ ലണ്ടനിൽ യോക്‌ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്‌ഷെയറിലേക്ക് പോകുന്ന വഴിയാണ് പൊലീസ് പിടിച്ചത്. കൂടുതൽ സുരക്ഷിതമാണല്ലോ എന്നു കരുതി പൊലീസിന്റെ പുറകെ പോകുമ്പോഴായിരുന്നു അമിതവേഗം എടുത്തത്.

പൊലീസുകാരൻ 50 മൈല്‍ വേഗം നിലനിർത്താൻ ആവശ്യപ്പെട്ടെങ്കിലും സച്ചിന് അത് മനസിലായില്ല. അതിനാൽ അതേ വേഗത തുടരുകയും ചെയ്തു. തുടർന്നാണ് പോലീസുകാർ തന്നെ തടഞ്ഞു നിർത്തിയതെന്നും സച്ചിൻ പറയുന്നു. എന്നാൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്‌ഷെറുകാരനല്ലാത്ത വ്യക്തിയാണെന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകി വെറുതേ വിടുകയായിരുന്നു എന്നും സച്ചിൻ വിഡിയോയിൽ പറയുന്നു.

MORE IN SPORTS
SHOW MORE